ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ ചാപ്‌സ് വീട്ടിലുണ്ടാക്കാം

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ ചാപ്‌സ് വീട്ടിലുണ്ടാക്കാം. വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല രുചിയില്‍ ചിക്കന്‍ ചാപ്‌സ് വീട്ടിലുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചിക്കന്‍: 300 ഗ്രാം

വെളിച്ചെണ്ണ: 100 മില്ലി

ഇഞ്ചി: 15 ഗ്രാം

വെളുത്തുള്ളി: 15 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 8 ഗ്രാം

ചെറു ഉള്ളി: 80 ഗ്രാം

പച്ചമുളക്: 10 എണ്ണം

കറിവേപ്പില: 2 ഗ്രാം

ഉപ്പ്: ആവശ്യത്തിന്

മഞ്ഞള്‍പൊടി: 5 ഗ്രാം

മല്ലിപൊടി: 10 ഗ്രാം

പെരുംജീരകം പൊടി: 10 ഗ്രാം

ഗരംമസാല: 5 ഗ്രാം

മല്ലിഇല: 5 ഗ്രാം

തേങ്ങപാല്‍: 150 മില്ലി

തയ്യാറാക്കുന്ന രീതി

ചെറിയ പീസ് ചിക്കന്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി എന്നിവ ഉപോയോഗിച്ച് മാരിനെറ്റ് ചെയ്ത് തവയില്‍ ഹാഫ് ഗ്രില്‍ ചെയ്ത് എടുക്കുക.

ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ,പച്ചമുളക് എന്നിവയിട്ട് വരട്ടിയശേഷം എല്ലാ മസാല പൊടികളുമിട്ട് മിക്സ് ചെയ്ത് ഗ്രില്‍ ചെയ്ത ചിക്കന്‍ ഇട്ട്, തേങ്ങപാല്‍ ഒഴിച്ച് വറ്റിച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

കട്ടിയുള്ള തേങ്ങാപ്പാലും, മല്ലിയിലയും, ലെമണ്‍ വെഡ്ജും ഉപയോഗിച്ച് ഗാര്‍ണിഷ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News