മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനമാണ് ഇന്ന് സഭയിൽ നടന്നത്. ഈ പ്രഖ്യാപനത്തിൽ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്കാണ് ഈ ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചത്. ബിഹാറും ആന്ധാപ്രദേശുമാണ് ഇന്നത്തെ ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങൾ. ബിഹാറിന് പുതിയ വിമാനത്താവളം, മെഡിക്കൽ കോളേജ് എന്നിവ അനുവദിച്ചു. റോഡ്, എക്സ്പ്രെസ് ഹൈവേ എന്നിവയും ബിഹാറിന്. ഹൈവേ വികസനത്തിന് മാത്രമായി 26,000 കോടി അനുവദിച്ചു. പ്രളയം സഹായമായി 11,500കോടിയാണ് ബിഹാറിന് അനുവദിച്ചത്.
ആന്ധ്രാ പ്രദേശിനും ഈ ബജറ്റിൽ പ്രത്യേക പരിഗണനയാണ് ലഭിച്ചത്, 15,000കോടിയുടെ പാക്കേജാണ് അനുവദിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ സഹായിച്ച ബിഹാറിനും ആന്ധ്രയ്ക്കും നൽകിയ പാരിതോഷികമായാണ് ഈ ബജറ്റിനെ കാണാൻ കഴിയുന്നത്. പ്രളയ പ്രതിരോധ പദ്ധതികൾക്കും പുനരധിവാസത്തിനുമായി ബിഹാർ, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here