ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ പലര്‍ക്കും മടിയാണ്. എന്നും മീനും പച്ചക്കറിയുമെല്ലാം ഉണ്ടാക്കാന്‍ നമുക്ക് മടിയുണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് കിടിലന്‍ രുചിയില്‍ പുളി രസം തയ്യാറാക്കിയാലോ ? കിടിലന്‍ റെസിപി ഇതാ
ചേരുവകള്‍
പുളി -നെല്ലിക്ക വലുപ്പത്തില്‍
ഉള്ളി -20 എണ്ണം
പച്ചമുളക് രണ്ടെണ്ണം
ചുവന്ന മുളക്- രണ്ടെണ്ണം
ഉലുവ -കാല്‍ ടീസ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
ഉപ്പ് – ആവശ്യത്തിന്
കായം – ഒരു പീസ്
Also Read : പ്ലേറ്റ് കാലിയാകും ഞൊടിയിടയില്‍ ! ചിക്കന്‍ കട്‌ലറ്റ് ദാ ഇങ്ങനെ തയ്യാറാക്കിനോക്കൂ
തയ്യാറാക്കേണ്ട വിധം
ആദ്യം പുളി വെള്ളത്തിലിട്ട് വയ്ക്കുക.
ചീനച്ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, ചുവന്ന മുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം ഒന്ന് നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി എല്ലാം ഒന്ന് മിക്‌സ് ആക്കി എടുക്കുക.
സ്വാദിഷ്ടമായ പുളി രസം തറവാട്ടുപുളി നിമിഷങ്ങള്‍ക്കുള്ളില്‍ റെഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here