വെറും 5 മിനുട്ട് മാത്രം മതി, ഈ ഒരു കറിയുണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം

dal curry

ചോറിന് ഒരുപാട് കറികള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു സ്‌പെഷ്യല്‍ കറി ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ പരിപ്പ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

പരിപ്പ് – 1 കപ്പ്

സവാള – 1 എണ്ണം അരിഞ്ഞത്

തക്കാളി – 1 എണ്ണം അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം അരിഞ്ഞത്

ചുവന്നുള്ളി – 3 അല്ലി അരിഞ്ഞത്

വെളുത്തുള്ളി – 3 അല്ലി അരിഞ്ഞത്

കടുക് – 1/4 ടീസ്പൂണ്‍

ജീരകം – 1/4 ടീസ്പൂണ്‍

മുളകുപൊടി – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

ഉണക്കമുളക് – 2 എണ്ണം

കറിവേപ്പില – അവശ്യത്തിന്

ഉപ്പ് – അവശ്യത്തിന്

വെള്ളം – 4 കപ്പ്

Also Read : കുട്ടികള്‍ കൊതിയോടെ കഴിക്കും; വെറും രണ്ട് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം ഒരു വെറൈറ്റി ഇഡ്ഡലി

തയ്യാറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേര്‍ത്ത്

നന്നായി യോജിപ്പിച്ച് നാല് വിസില്‍ വരെ വേവിക്കുക.

പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോള്‍ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക് , കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക.

ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ തീ ഓഫ് ചെയ്യുക

ഇത് വേവിച്ച പരിപ്പിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News