‘കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം’: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിനായി 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയിൽവേ വികസനത്തിന് പ്രത്യേകം പരിഗണന വേണം. സിൽവർ ലൈൻ കൊണ്ടുവരണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ALSO READ: ‘ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ആയി മാറി’: മുഖ്യമന്ത്രി

പുതിയ ഗവൺമെന്റിന് അവരുടെ നയങ്ങൾ മാറ്റേണ്ടി വരുമെന്ന് തെരെഞെടുപ്പിലൂടെ ബി ജെ പിക്ക് മനസിലായിട്ടുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപീകരണത്തിലും സംസ്ഥാനങ്ങൾക്ക്‌ അധികാരം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപരികളുടെ കമീഷനും വർധിപ്പിക്കണം. ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം. എൻഎസ്‌എപിയിലെ ക്ഷേമ പെൻഷൻ തുകകൾ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവയും ഉയർത്തണം.

ALSO READ: രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്‌, കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച്‌ ഇൻസിറ്റിറ്റ്യൂട്ട്‌ തുടങ്ങിയ ഈ ബജറ്റിൽ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. തലശേരി – മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ്‌ റെയിൽ പാതകളുടെ സർവെയും വിശദ പദ്ധതിരേഖ തയ്യാറാക്കലും നടപടികൾ ആരംഭിക്കണം. കേന്ദ്ര ബജറ്റിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്രം, സാമ്പത്തിക രംഗത്ത്‌ മൊത്തത്തിൽ ഡിമാണ്ടിൽ അടക്കമുണ്ടായിട്ടുള്ള മരവിപ്പ്‌, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ്‌ തുടങ്ങിയവ നേരിടാനുള്ള ഊന്നലുകൾ ബജറ്റിലുണ്ടാകണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News