മണിപ്പൂരില്‍ പുതുവര്‍ഷ ദിനത്തിനിടെ ഉണ്ടായ വെടിവെപ്പ്; അന്വേഷിക്കാന്‍ പ്രത്യേക സംഘം

മണിപ്പൂരില്‍ പുതുവര്‍ഷ ദിനത്തിനിടെ ഉണ്ടായ വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. തൗബലില്‍ നടന്ന വെടിവയ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. തൗബാലിലെ ലിലോങ്ങില്‍ പൊലീസ് യൂണിഫോമിലെത്തിയ ആയുധധാരികളാണ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തത്.

പിന്നാലെ റവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനിടെ, നിലവിലെ മണിപ്പൂരിലെ സ്ഥിതി കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാനത്തെ ബി ജെ പി പ്രതിനിധി സംഘം ഈ ആഴ്ച ദില്ലിയിലെത്തും. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലകളില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു.

Also Read : മലമുകളില്‍ നിന്നും കല്ലുകള്‍ റോഡിലേക്ക് പതിച്ചു; കോട്ടയം-കുമളി ദേശീയപാതയില്‍ വന്‍ദുരന്തം ഒ‍ഴിവായത് തലനാരിഴക്ക്, വീഡിയോ

തൗബൽ ജില്ലയിലുണ്ടായ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം അതിർത്തി നഗരമായ മൊറേയിലും ആക്രമണമുണ്ടായിരുന്നു. ഏറ്റുമുട്ടലിൽ ബി എസ് എഫ് ജവാന്മാരടക്കം സുരക്ഷസേനാംഗങ്ങൾക്ക് വെടിയേറ്റു.

കലാപം നടത്താൻ മ്യാൻമറിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും തീവ്ര കുക്കി വിഭാഗങ്ങൾ ആക്രമണം അഴിച്ചു വിടുന്നുവെന്ന മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയ അഞ്ച് ജില്ലകളിൽ നിയന്ത്രണം കുറച്ചു. എന്നാൽ
സംഘർഷ മേഖലകളിൽ ജാഗ്രത തുടരും. ഏറ്റുമുട്ടൽ ഉണ്ടായ മേഖലകളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News