കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

naveen babu

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാറിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും.

കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വലായിരുന്നു ഇതുവരെയുള്ള അന്വേഷണം. കൂടുതൽ സമഗ്രവും ഊർജ്ജിതവുമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Also Read: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ സിറ്റി പോലീസ് കമീഷണറാണ് അന്വേഷണ സംഘത്തിൻ്റെ തലവൻ. കണ്ണൂർ എസിപി ടി കെ രത്നകുമാർ, ടൗൺ എസ് എച്ച് ഒ ശ്രീജിത് കൊടേരി എന്നിവരും സംഘത്തിലുണ്ട്.

ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച മൊഴികളും തെളിവുകളും സംഘം പരിശോധിച്ചു. അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകണമെന്നാണ് നിർദ്ദേശം.

News Summary- A special investigation team has been formed into the death of Kannur ADM Naveen Babu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News