കട്ടപ്പന ഇരട്ട കൊലപാതകം; അന്വേഷണ സംഘത്തിന് രൂപം നൽകി

ഇടുക്കി കട്ടപ്പന ഇരട്ട കൊലപാതക കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. 10 അംഗ സംഘത്തിനാണ് രൂപം നൽകിയതെന്ന് എറണാകുളം റെയിഞ്ച് ഡീ ഐ ജി പുട്ട വിമലാദിത്യ. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി നിധീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റ് പ്രതികളുടെ അറസ്റ്റിനും സാധ്യതയുണ്ട്.

Also Read: റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

2016ൽ നവജാതശിശുവിനെയും. എട്ടു മാസങ്ങൾക്കു മുമ്പ് വിജയനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ വിജയന്റെ മൃതദേഹ അവശിഷ്ടങ്ങൾ കക്കാട്ട് കടയിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിനുശേഷം കട്ടപ്പന സാഗര ജംഗ്ഷനിൽ ഉള്ള വീട്ടിലെ തൊഴുത്തിൽ നവജാത ശിശുവിന്റെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ഇതോടൊപ്പം പ്രതി മൊഴിമാറ്റി പറയുന്നതും പോലീസിനെ വലച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പത്തംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു.

Also Read: അപമാനിക്കപ്പെട്ടെങ്കില്‍ ബിജെപി ഉപേക്ഷിക്കു, തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാം; ഗഡ്കരിയോട് ഉദ്ദവ് താക്കറേ

ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണസംഘം. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് കേസിലെ മുഖ്യപ്രതി നിധീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുവാൻ പോലീസ് അപേക്ഷ സമർപ്പിക്കുവാൻ സാധ്യതയുണ്ട്. ഒപ്പം തന്നെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യും അതിനുശേഷം ഇവരുടെ അറസ്റ്റിലേക്ക് കടന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News