ബംഗാളി നടി നല്‍കിയ പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

renjith

ബംഗാളി നടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഓഗസ്റ്റ് 26നാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. ഐ പി സി 354, 509 എണീ വകുപ്പുകൾ ചുമതിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ALSO READ: ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

2009ല്‍ സിനിമ ചര്‍ച്ചയ്ക്കായി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വിളിച്ചു വരുത്തിയ ശേഷമാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായിയെന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്.

ALSO READ: ‘ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ കടുത്ത ആരാധകർക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’: നയന്‍താരക്ക് പിന്നാലെ ധനുഷിന്റെ വീഡിയോയുമായി വിഘ്‌നേശും

ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News