ചപ്പാത്തിയും പൂരിയുമൊന്നുമല്ല, ഡിന്നറിനിതാ ഒരു കിടിലന്‍ ഐറ്റം. നല്ല സൂപ്പര്‍ ടേസ്റ്റില്‍ നെയ് പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകൾ
പുട്ട് പൊടി – 11/2 കപ്പ്
ചൂട് വെള്ളം – 1 1/2 കപ്പ് +കുഴയ്ക്കാൻ ആവശ്യമുള്ള വെള്ളം
ചിരവിയ തേങ്ങ – 1/3 കപ്പ്
ചെറിയ ഉള്ളി – 6
ജീരകം – 1 ടീസ്പൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പുട്ട് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി 1 1/2കപ്പ് ചൂട് വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.
തേങ്ങയും ചെറിയഉള്ളിയും ജീരകവും മിക്സിയിൽ അടിച്ചെടുക്കുക, വെള്ളം ചേർക്കാതെ.
ഇനി ചൂട് വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന പുട്ട് പൊടി സ്പൂൺ വച്ച് ഇളക്കുക.
Also Read : രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ ഇതിലേ…. ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ?
ആവശ്യത്തിന് ചൂട് വെള്ളം സ്വല്പം കൂടെ ഒഴിച്ച് അരച്ച തേങ്ങയും ചേർത്ത് കുഴച്ചെടുക്കുക.
ചീന ചട്ടിയിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.
ഒരു പ്ലാസ്റ്റിക് പേപ്പറില്‍ എണ്ണ തേക്കുക. മാവ് ഉരുട്ടി എണ്ണ തേച്ച പ്ലാസ്റ്റിക് കവറിന് മേലെ വച്ച് കൈ വെള്ള കൊണ്ട് കട്ടിയായി തന്നെ പരത്തി എടുക്കുക.
നല്ല ചൂടായ എണ്ണയിൽ ഇത് പൊരിച്ചെടുക്കുക തിരിച്ചും മറിച്ചും ഇട്ട് വേവിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here