‘വ്യവസായ വകുപ്പിനുള്ളിൽ വാണിജ്യത്തിനായി പ്രത്യേക സംവിധാനമൊരുക്കും’: പിണറായി വിജയൻ

വ്യാപാര വാണിജ്യ രംഗത്തിന് വകുപ്പ് വേണമെന്ന് നവകേരള സദസിൽ ആവശ്യമുയർന്നതായി പിണറായി വിജയൻ. വ്യവസായ വകുപ്പിന് ഉള്ളിൽ തന്നെ വാണിജ്യത്തിനായി പ്രത്യേക സംവിധാനമൊരുക്കാൻ ഇന്ന് ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും കഴിയാവുന്ന വേഗത്തിൽ അർഹരായവർക്ക് പട്ടയം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: എറണാകുളം മഹാരാജാസ് കോളേജ് തുറന്നു; വൈകിട്ട് 6 മണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല

‘പട്ടയമിഷനിലൂടെ വിതരണം കാര്യക്ഷമമായി നടപ്പിലാക്കും. ഭൂര രഹിതരുടെ കണക്കുകൾ ശേഖരിക്കുകയാണ്. അവർക്കെല്ലാം ഭൂമി നൽകും. എല്ലാവരും ഭൂമിയുടെ ഉടമകളാകും. ഏഴായിരം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കി. ആറായിരം ഏക്കറാണ് ഇവർക്കായി നൽകിയത്. ഭൂമിയുടെ കൈവകാശം പോലെ തന്നെ ഭൂരേഖയും ലഭ്യമാക്കും. ഡിജിറ്റൽ റീസർവെ ഇതിനാണ്. എൻ്റെ ഭൂമി പദ്ധതിക്ക് നല്ല സ്വീകാര്യത നാട്ടിൽ ലഭിക്കുന്നുണ്ട്. അതിലൂടെ ജനങ്ങൾക്ക് വലിയ സൗകര്യങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം.

Also read:ബംഗാളില്‍ സഖ്യത്തിനില്ല; ഇന്ത്യ മുന്നണിയുമായി സീറ്റ് ചര്‍ച്ച പരാജയപ്പെട്ടു: മമത ബാനര്‍ജി

നല്ല സേവനം നൽകുകയാണ് നമ്മുടെ ലക്ഷ്യം ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട രീതിയിൽ കാര്യങ്ങൾ പോകരുത്. അഴിമതി തീർത്തും ഇല്ലാതാവുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. ഒരുതരത്തിലും അഴിമതി ഉണ്ടാകാതിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഒരുതരത്തിലും കമ്മീഷന്റെ ഏർപ്പാടില്ലാത്ത സംസ്ഥാനമാണ് കേരളം അതുകൊണ്ടുതന്നെയാണ് സർക്കാരിന് തലയുയർത്തി അഴിമതിക്കെതിരെ പറയാൻ ആകുന്നത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News