വാര്‍ത്തക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക വിവാദ കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേര് വലിച്ചിഴച്ച് വാര്‍ത്ത നല്‍കിയത് ദുരുപദിഷ്ടിതവും മാധ്യമ നൈതികതക്ക് നിരക്കാത്തതുമാണെന്ന് സംസ്ഥാന തുറമുഖമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

also read; അയർലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്‍റി 20; ആദ്യ മത്സരത്തിന് മഴ ഭീഷണി

പ്രഥമ ദൃഷ്ട്യാ ഈ സംഭവത്തിന് മന്ത്രിയുമായി യാതൊരു ബന്ധവുമില്ലെന്ന് വാര്‍ത്തയില്‍ നിന്നു തന്നെ മനസ്സിലാക്കാം. എന്നിരിക്കെ വാര്‍ത്തയുടെ തലക്കെട്ടിലും വിന്യാസത്തിലും മന്ത്രിയുടെ പേര് കേന്ദ്രബിന്ദുവാക്കിയത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിമാരെയും നേതാക്കളെയും വിവാദങ്ങളുടെ പുകമറയില്‍ നിര്‍ത്തുകയെന്നത് വലതുപക്ഷ മാധ്യമ അജണ്ടയാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

also read; എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News