ആന്ധ്രയും ബിഹാറും സ്‌പെഷ്യലാണ്; കോടികളുടെ റെയില്‍വേ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം

എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതിക്കായി വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. ആന്ധ്രക്കും ബിഹാറിനും ആറായിരത്തി എഴ്നൂറ്റി തൊണ്ണൂറ്റി എട്ട് കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അതേ സമയം കേരളം ആവശ്യപ്പെട്ട കെ. റെയില്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല.

ALSO READ: തന്മയ സോള്‍ കേന്ദ്രകഥാപാത്രം; ‘ഇരുനിറത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പദ്ധതികള്‍ക്ക് അനുമതി നല്‍കി പ്രീണിപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ആന്ധ്ര പ്രദേശിലെ അമരാവതി റെയില്‍വേ പാതക്കായി 2245 കോടി രൂപ അനുവദിച്ചു. ബിഹാറിനെ റെയില്‍വേ പാത ഇരട്ടിപ്പിനായി 4553 കോടി രൂപയുടെയും കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.

ALSO READ: എംഎം ലോറന്‍സ് മതത്തില്‍ ജീവിച്ചയാളല്ല, അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്ന് ഹൈക്കോടതി

അതേസമയം കേരളം ആവശ്യപ്പെട്ട കെ റെയില്‍, ശബരി റെയില്‍വേ എന്നിവക്കായി കേന്ദ്രം അനുമതി ഇതുവരെയും നല്‍കിയിട്ടില്ല. കൊവിഡിന് ശേഷം നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളും പുനരാരംഭിക്കുന്നതിനും കേന്ദ്രനടപടി സ്വീകരിച്ചിട്ടില്ല. റെയില്‍വേ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ യാത്രാനിരക്കിലെ വര്‍ധനവ് എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നയിച്ച ആവശ്യങ്ങളും നടപ്പായില്ല.

ALSO READ: ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരനിയമനം നടപ്പാക്കാനും കേന്ദ്രം തയ്യാറായിട്ടില്ല.വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here