ഇന്ന് ഡിന്നറിന് ഒരു സ്പെഷ്യല്‍ പുട്ട് ആയാലോ? ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ വിഭവം

ഇന്ന് ഡിന്നറിന് ഒരു സ്പെഷ്യല്‍ പുട്ട് ആയാലോ? ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ മാമ്പ‍ഴ പുട്ട്.

ചേരുവകൾ

നന്നായി പഴുത്തു മധുരമുള്ള മാങ്ങ – 2 എണ്ണം
പുട്ടുപൊടി – ഒരു കപ്പ്‌
തേങ്ങ ചിരകിയത് – 1 കപ്പ്
ഉപ്പ് – 1/2 സ്പൂൺ

Also Read : ‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

തയാറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞ് അരിഞ്ഞു മിക്‌സിയില്‍ വെള്ളം ഇല്ലാതെ അരച്ചെടുക്കുക.

ഒരു പാത്രത്തില്‍ പുട്ടുപൊടിയും ഉപ്പും ചേര്‍ത്തു കുഴച്ച് അതിലേക്കു മാങ്ങാ അരച്ചതു കുറച്ചു കുറച്ചായി ചേര്‍ത്തു മാങ്ങയുടെ നനവു കൊണ്ടു മാവു കുഴയ്ക്കുക.

മാങ്ങാ മാത്രം ചേര്‍ക്കുന്നതു കൊണ്ടു നല്ല നിറവും രുചിയും മണവുമുള്ള പുട്ട് ലഭിക്കും. കുഴച്ച മാവ് തേങ്ങാ ചേര്‍ത്തു ആവിയില്‍ വേവിച്ചു എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News