രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ ചേർക്കാം. ഇതിനായി ആവശ്യമായി ചേരുവകൾ മീന്‍, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, കറിവേപ്പില ,കടുക് ,നാരങ്ങാനീര്, എണ്ണ ,ഉപ്പ് എന്നിവയാണ്.

ALSO READ: അങ്കോള അപകടം; രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നു: കെ രാധാകൃഷ്ണൻ എംപി

തയാറാക്കുന്നതായി മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ച ശേഷമോ കഴുകി വൃത്തിയാക്കുക.ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.

ശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും വറുത്തെടുക്കുക.വറുത്ത മീന്‍ അല്പം സവാളയും നാരങ്ങയും വച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.

ALSO READ: ‘പാര്‍ലമെന്റ് കൂടുതല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഇടമാകണം’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News