ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 5 കിലോ വീതം സ്പെഷ്യൽ പുഴുക്കലരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇത്തവണ 1500 ഓണച്ചന്തകളാണ് ആരംഭിക്കുന്നത്. 13 ഇനങ്ങളായിരിക്കും സർക്കാർ സബ്സിഡിയോടെ ചന്തയിലൂടെ നൽകുക. 15 ലക്ഷം കുടുംബങ്ങൾക്ക് സഹകരണ ഓണം വിപണിയിലൂടെ നേരിട്ട് പ്രയോജനം ലഭിക്കുമെന്നും 80 ശതമാനത്തോളം സാധനങ്ങൾ ഇതിനായി എത്തിയെന്നും പൊതുമാർക്കറ്റിനെക്കാൾ 30% മുതൽ 50% വരെ വിലക്കുറവിൽ ഓണം വിപണിയിൽ നിന്ന് ജനങ്ങൾക്ക് സാധനങ്ങൾ നൽകുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here