ഓണസദ്യ കഴിക്കണ്ടേ? ഇതൊന്നും മറക്കല്ലേ…

ഓണമിതാ എത്തിക്കഴിഞ്ഞു. സദ്യയില്ലാതെ മലയാളിയ്ക്ക് എന്ത് ഓണം? സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനുമൊക്കെ മലയാളികള്‍ക്ക് അവരുടേതായ പരമ്പരാഗത രീതികളുണ്ട്. തൂശനിലയില്‍ വിളമ്പി നിലത്തിരുന്നാണ് മലയാളി സദ്യ കഴിക്കുക. നമ്മുടെ ദഹന പ്രക്രിയയെ കൂടി മാനിച്ചാവാം പഴമക്കാര്‍ സദ്യകഴിക്കാന്‍ പ്രത്യേക രീതി മുന്നോട്ടുവെച്ചത്. പോഷക സമ്പന്നമാണ് മലയാളികളുടെ സദ്യ. നമുക്ക് തനതായി നിരവധി വിഭവങ്ങളുണ്ട്. കേരളത്തില്‍ തന്നെ വിവിധ രുചിക്കൂട്ടുകളും ശീലങ്ങളുമുണ്ട്.

സദ്യ വിളമ്പുന്ന രീതിയും കഴിക്കേണ്ട രീതിയും; പൊതുവായ രീതികള്‍

സദ്യ ഇലയില്‍ ആദ്യം വിളമ്പേണ്ടത് ഉപ്പാണ്. ഉപ്പ് വിളമ്പി അതിന് പിന്നാലെ വാഴയ്ക്ക ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണ് വിളമ്പേണ്ടത്. പഴവും പപ്പടവും അടുത്തതായി ഇലയില്‍ വെയ്ക്കണം. പിന്നീട് അതാ, കറികളുടെ ഒരു വരവാണ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്തതായി വിളമ്പേണ്ട വിഭവങ്ങള്‍. പിന്നാലെ അവിയലും തോരനും കാളനും നിരത്തണം. ഇവയ്ക്ക് ശേഷമാണ് പ്രധാന ഐറ്റമായ ചോറ് വിളമ്പേണ്ടത്.

ALSO READ:സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ മധുരമൂറും ക്രീമി പാലട പായസം വീട്ടില്‍ പ്രഷര്‍കുക്കറിലുണ്ടാക്കാം !

ചോറിന് മീതെ ആദ്യം പരിപ്പ്, പരിപ്പിന് മീതെ നെയ് ഒഴിക്കണം… പരിപ്പും ചോറും പപ്പടവും ചേര്‍ത്ത് ആദ്യം കഴിക്കുക. പിന്നാലെയാകും സാമ്പാര്‍ എത്തുക. പിന്നെ സാമ്പാറും ചോറും വെച്ചൊരു പിടി. ഇവയ്ക്ക് ശേഷം അവിയലും എരിശേരിയും ചേര്‍ത്ത് കഴിക്കണം, പിന്നാലെ എല്ലാ തൊടുകറികള്‍ക്കും ഒപ്പം കഴിക്കേണ്ടതാണ്.

ഇതിനുശേഷമാണ് പുളിശേരി കഴിക്കേണ്ടത്. പിന്നീട് പായസം, പക്ഷേ ചോറ് അല്‍പ്പം ഇലയില്‍ അവശേഷിക്കണം. പായസം പഴം ചേര്‍ത്ത് കഴിച്ച് കഴിഞ്ഞാല്‍, ഇവയെല്ലാം ദഹിപ്പിക്കാന്‍ അല്‍പ്പം രസവും മോരും ചേര്‍ത്ത് ചോറ് കഴിക്കണം, അതാണ് പ്രമാണം. ഇവയെല്ലാം കഴിച്ച് ഇല മടക്കുന്നതിന് മുമ്പ് അല്‍പം നാരങ്ങ അച്ചാറും രുചിക്കണം.

ALSO READ:പായസ കൊതിയന്മാർക്ക് വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു കിടിലൻ പായസം

ഇലയില്‍ വിളമ്പേണ്ട വിഭവങ്ങള്‍

1) ചിപ്സ്
2) ശര്‍ക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചിക്കറി
7)പാവയ്ക്ക കൊണ്ടാട്ടം
8) മുളക് കൊണ്ടാട്ടം
9) നാരങ്ങ അച്ചാര്‍
10) മാങ്ങ അച്ചാര്‍
11) വെള്ള കിച്ചടി
12) ഓലന്‍
13) കാളന്‍
14) ബീറ്റ്‌റൂട്ട് കിച്ചടി
15) വെള്ളരിക്കാ പച്ചടി
16) മാങ്ങാ പച്ചടി
17) പൈനാപ്പിള്‍ പച്ചടി
18) തോരന്‍
19) അവിയല്‍
20) എരിശേരി
21) പരിപ്പ്
22) നെയ്യ്
23) സാമ്പാര്‍
24) പുളിശ്ശേരി
25) അടപ്രഥമന്‍
26) പാലട പായസം
27) സേമിയ പായസം
28) രസം
29) മോര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News