മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനം; സ്പെഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും

സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക വിതരണം ഉടൻ നടത്തും. ധനമന്ത്രി കെ എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.

സ്പെഷ്യൽ പാക്കേജ് തുകയായി 22 കോടി രൂപ കഴിഞ്ഞതവണ വിതരണം ചെയ്തപ്പോൾ ഇത്തവണ 45 കോടി രൂപയാണ് വിതരണം ചെയ്യുക.

തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിലെ സ്‌കൂളുകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരത്തിൽ നിന്ന് പിന്മാറണം എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News