അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം തുടക്കമാകും. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും.ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു ശേഷം 11ന്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ സമ്മേളനം മാറും. അതിനു മുമ്പായി എം പിമാരുടെ ഗ്രൂപ്പ്‌ ഫോട്ടോ സെഷനുണ്ടാകും.

ALSO READ:നിപ പഠനം; വൈറസ് ബാധിത പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് എത്തും

അതേസമയം നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത. എന്നാൽ സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ ചെറുക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം .

ALSO READ:നിപ; കോഴിക്കോട് ജില്ലയിലെ ക്ലാസുകൾ ഓൺലൈൻ ക്ലാസ്സുകൾക്ക് ഇന്ന് മുതൽ തുടക്കം

വിവാദ വിഷയങ്ങളില്‍ ബില്ലുകള്‍ എത്തിയാല്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് നിര്‍ദേശിക്കും.ഇക്കാര്യത്തിൽ അനുകൂലം നീക്കമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ഈ അഞ്ചു ദിവസവും രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News