‘മലയാളത്തിന്റെ മുരളീരവം നിലച്ചിട്ട് ഇന്നേക്ക് പതിനാലു വര്ഷം’, ഓർമ്മകളിൽ പ്രിയപ്പെട്ട മുരളി

മലയാളത്തിന്റെ പ്രിയനടൻ മുരളി വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാലു വര്ഷം. നാടക ലോകത്ത് നിന്ന് സിനിമയുടെ അഭ്രപാളികളിലേക്കെത്തിയ മുരളി സൃഷ്‌ടിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇപ്പോഴും മായാതെ മറയാതെ നിൽക്കുന്നുണ്ട്. ശബ്ദം കൊണ്ടും ശരീരം കൊണ്ടും മുരളിക്ക് സമം മുരളി മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ… അമരത്തിലെ കൊച്ചുരാമനായും വെങ്കലത്തിലെ ഗോപാലനായും അസാമാന്യ അഭിനയ പാടവങ്ങളാണ് മുരളി തുറന്നു വച്ചത്.

ALSO READ: ലീഗ് പ്രവര്‍ത്തകന്‍റെ പെൺവാണിഭ റാക്കറ്റ്: വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് മടി, “കൈരളിക്ക് ഹൃദയാഭിവാദ്യങ്ങൾ”: പ്രവാസിയുടെ പ്രതികരണം
നാടകമായിരുന്നു മുരളിയുടെ സിനിമാ ജീവിതത്തിലേക്കുള്ള വഴികളെ സുതാര്യമാക്കിയത്. വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തും അഭിനയസമ്പത്തും നാടകരംഗത്ത് മുരളി എന്ന അഭിനേതാവിനെ ഏറ്റവും മികച്ചതാക്കി മാറ്റിയിരുന്നു. സി എൻ ശ്രീകണ്ഠൻ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള ലങ്കാ ലക്ഷ്മി എന്ന മലയാള നാടകത്തിലെ രാവണനെ അവതരിപ്പിച്ചതിന് മുരളി നിരൂപക പ്രശംസ നേടിയിരുന്നു. ജി ശങ്കരപ്പിള്ളയോടൊപ്പവും നടൻ നരേന്ദ്ര പ്രസാദിനൊപ്പവും നാടകങ്ങൾ ചെയ്യുന്നതിൽ മുരളി എപ്പോഴും സഹകരിച്ചു. ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നാടക നടന്മാരിൽ ഒരാൾ മുരളിയായിരുന്നു.

ALSO READ: ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു

വില്ലൻ വേഷങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച മുരളി പെട്ടെന്ന് തന്നെ സ്വഭാവ അഭിനയത്തിലേക്ക് മാറുകയും തന്റെ ജീവിതത്തിലെ ശരിയായ വഴികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 1992 ലെ ആധാരം എന്ന സിനിമയിലാണ് മുരളി ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത്. എന്നാൽ ഈ സിനിമയാകട്ടെ അദ്ദേഹത്തിന്റെ കരിയറിന് തന്നെ ഒരു വലിയ ഉയർച്ചയാണ് നൽകിയത്. ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച സ്വീകാര്യത നേടുകയും മലയാള സിനിമയിലെ ഒരു താരപദവിയിലേക്ക് മുരളി എന്ന നടനെ ഉയർത്തുകയും ചെയ്തു.

ALSO READ: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാം; നിർദേശവുമായി ഹൈക്കോടതി

2006 മുതൽ മരണം വരെ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു മുരളി. അഞ്ച് പുസ്തകങ്ങൾ രചിച്ച അദ്ദേഹം, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അംഗമായിരുന്ന മുരളി , 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ജീവിതത്തിലും സിനിമയിലും ഒരുപോലെ വിപ്ലവാത്മകമായ വഴികളായിരുന്നു മുരളി തെരഞ്ഞെടുത്തത്.

ALSO READ: ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

അഭിനയ ജീവിതത്തിന് നിരവധി അവാർഡുകൾ നേടിയെടുത്ത മുരളി കലയോട് എപ്പോഴും വിധേയത്വമുള്ള ഒരു മനുഷ്യനായിരുന്നു. ഒരുപക്ഷെ നിലനിന്നിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് ഇന്ന് ധാരാളം കഥാപാത്രങ്ങൾ മുരളിയിൽ നിന്ന് ലഭിക്കുമായിരുന്നു. സ്വഭാവ കഥാപാത്രങ്ങളെ ഇത്രത്തോളം ഭംഗിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന മറ്റൊരാളും ഒരു കാലഘട്ടത്തിന്റെ സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പതിനാലു വർഷങ്ങൾക്കിപ്പുറവും മുരളി ജീവിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News