തമിഴരുടെ ദളപതിയാകുമോ ഫഹദ്? മാമന്നനിലെ സവർണ്ണൻ ആഘോഷിക്കപ്പെടുന്നതിൽ അപകടം, ഫഹദ് വളരട്ടെ ജാതി തുലയട്ടെ

സാൻ

മാരി സെൽവരാജിന്റെ മാമന്നൻ എന്ന സിനിമ തിരിഞ്ഞു കൊത്തുന്ന പാമ്പിന് തുല്യമായിട്ടാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ പ്രദർശനം തുടരുന്നത്. ചിത്രം ഒ ടി ടിയിൽ എത്തിയതോടെ പലരും ഫഹദിന്റെ സവർണ്ണ കഥാപാത്രത്തെ മാസായി ചിത്രീകരിക്കാനുള്ള ശ്രമം നടത്തുകയാണ്. എന്താണോ മാരി സെൽവരാജ് ഉദ്ദേശിച്ചത് അതിനെ നേരെ വിപരീതമായിട്ടാണ് സിനിമയുടെ ഒ ടി ടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. പന്നിയും നായയും തമ്മിലുള്ള അടിച്ചമർത്തപ്പെട്ടവനും മേലാളനും തമ്മിലുള്ള യുദ്ധവും അടിച്ചമർത്തപ്പെട്ടവന്റെ വിജയവുമാണ് സിനിമ ചർച്ച ചെയ്യുന്നതെങ്കിൽ ഫഹദിന്റെ സവർണ്ണ കഥാപാത്രത്തെ ആഘോഷിക്കുന്നതിലൂടെ സിനിമയുടെ ലക്‌ഷ്യം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

ALSO READ: സെക്കന്റുകള്‍കൊണ്ട് വെളുത്തുള്ളിയുടെ തൊലി കളയണോ? ഇതാ ഒരു കിടിലന്‍ ട്രിക്ക്

തമിഴരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം തന്നെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേൽ എന്ന കഥാപാത്രത്തിന്റെ മാസ് സീനുകൾ കൊണ്ട് ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഫഹദ് എന്ന നടനല്ല അവിടെ രത്നവേൽ എന്ന ജാതിവെറിപൂണ്ട മനുഷ്യനാണ് ആഘോഷിക്കപ്പെടുന്നത്. അതിൽ പതിയിരിക്കുന്ന അപകടം ഒരുപക്ഷെ പല മനുഷ്യർക്കും ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് അത്ഭുതം. രത്നവേൽ എന്ന കഥാപാത്രത്തെ ഭംഗിയിൽ അവതരിപ്പിച്ചതിന് ഫഹദ് ആഘോഷിക്കപ്പെടുകയാണ് എങ്കിൽ അതിൽ നമുക്ക് മലയാളികൾ എന്ന തരത്തിൽ അഭിമാനിക്കാം, എന്നാൽ ഫഹദ് എന്ന നടനെ വച്ച് സവർണ്ണത മാർക്കറ്റ് ചെയ്യുന്നതിനോട് നമ്മൾ ഒരിക്കലൂം സമരസപ്പെടാതിരിക്കുക.

ALSO READ: കവിളുകള്‍ക്ക് വണ്ണക്കൂടുതല്‍ ആണോ? ഇങ്ങനെ ചെയ്താല്‍ ഒരാഴ്ച കൊണ്ട് ഫലമറിയാം

ഒരുകാലത്ത് തമിഴ്‌നാട്ടിൽ ഏറ്റവുമധികം ഫാൻ ബേസ് ഉണ്ടായിരുന്ന നസ്രിയയെ ഫഹദ് വിവാഹം കഴിച്ചപ്പോൾ ട്രോളുകൾ കൊണ്ട് അയാളെ നിരന്തരം വേട്ടയാടിയിരുന്നവരാണ് പല ഡൈ ഹാർഡ് നസ്രിയ ആരാധകരും. അന്ന് ഫഹദിന്റെ മുടിയില്ലായ്മയും, ഉയരമില്ലായ്മയും എടുത്തുകാട്ടി അയാളെ ചിത്രവധം ചെയ്തവർ ഇന്ന് വിക്രമിലെയും മാമന്നനിലെയും ഫഹദിന്റെ അഭിനയത്തിന് കയ്യടിക്കുമ്പോൾ അത് സന്തോഷം നൽകുന്ന ഒന്നാണ്. തമിഴ് മലയാളി പ്രേക്ഷകരുടെ സൗന്ദര്യ ബോധത്തിൽ വന്ന വിപ്ലവകരമായ മാറ്റമായി അതിനെ വിലയിരുത്താം.

ALSO READ: തെറ്റായ പ്രസ്താവന വഴി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; രേവത് ബാബുവിനെതിരെ പരാതി

തലമുറകളായി തുടർന്ന് വരുന്ന ജാതി ചിന്തകളെ നിലനിർത്തി, സ്വന്തം ജാതിയുടെ അഭിമാനത്തിന് മനുഷത്വത്തെക്കാളും വില നൽകി ജീവിക്കുന്ന ഒരു മനുഷ്യനാണ് മാമന്നനിൽ ഫഹദ് അവതരിപ്പിച്ച രത്‌നവേൽ. അയാളെ തച്ചു തകർക്കുന്ന മാമന്നൻ എന്ന വടിവേലുവും അയാളുടെ മകനുമാണ് സിനിമയിലും യഥാർത്ഥ മനുഷ്യരുടെ ചിന്തകളിലും ഹീറോയെങ്കിൽ സിനിമയ്ക്ക് പുറത്ത് ഫഹദ് ആഘോഷിക്കപ്പെടുമ്പോൾ തമിഴ്‌നാട്ടിലെ അറ്റുപോകാത്ത ജാതിയുടെ വെറികളാണ് ഉദാഹരണസഹിതം വെളിപ്പെടുന്നത്. ഫഹദിനെ ഇഷ്ടപ്പെടുന്നത് തഴയാൻ കഴിയില്ല പക്ഷെ ക്രൂരനായ ഒരു വില്ലനെ എങ്ങനെയാണ് പോളിഷ് ചെയ്തത് വാട്സ്ആപ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം എക്സ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നത്.

ALSO READ: സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും വരെ പ്രിയ വർഗീസിന് തുടരാം

രത്‌നവേൽ എന്ന ജാതിവെറിയൻ കഥാപാത്രത്തെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന് വരെ സമൂഹ മാധ്യമങ്ങളിൽ ആവശ്യം ഇപ്പോൾ ഉയർന്നിട്ടുണ്ട്. അടിച്ചമർത്താൻ ശ്രമിക്കും തോറും പിടിമുറുക്കുന്നു ജാതി ചിന്തകളാണ് ഇത്തരം ആവശ്യങ്ങൾക്ക് പിറകിൽ. സിനിമ ഇറങ്ങുമ്പോൾ ഏത് കഥാപാത്രത്തെ വെറുക്കണമെന്നാണോ മാരി സെൽവരാജ് ആ​ഗ്രഹിച്ചത്, ആ കഥാപാത്രത്തെയാണ് ആളുകൾ ഇപ്പോൾ ആഘോഷിക്കുന്നത്. ഏത് ജാതി ബോധമാണോ ഇല്ലാതെയാകണമെന്ന് മാരി സെൽവരാജ് കരുതിയത് അതേ ജാതിബോധം തന്നെ ആഘോഷിക്കപ്പെടുന്നു. മലയാളികളിൽ ചിലർ പോലും സിനിമാ ഗ്രൂപ്പുകളിൽ രത്നവേലിനെ അനുകൂലിച്ചു സംസാരിക്കുന്നുണ്ട്, അതായത് സവർണ്ണ ജാതി വെറിയെ അനുകൂലിക്കുന്നുണ്ട്.

ALSO READ: സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും വരെ പ്രിയ വർഗീസിന് തുടരാം

ജാതിവേരുകൾ ആഴത്തിൽ ഇറങ്ങിപ്പോയ ഒരുകൂട്ടം ആളുകളാണ് രത്‌നവേലിനെ ആഘോഷിക്കുന്നത്. അതുവഴി ഫഹദ് എന്ന നടനും ദുരുപയോഗം ചെയ്യപ്പെടുന്നു, മാമന്നൻ എന്ന സിനിമയും ദുരുപയോഗം ചെയ്യപ്പെടുന്നു. എന്താണോ ഉന്മൂലനം ചെയ്യണമെന്ന് മാരി സെൽവരാജ് കർണ്ണനിലും പരിയേറും പെരുമാളിലും കരുതിയത് അത് തന്നെ മാമന്നനിലൂടെ വളരുന്നു. തല്ലുകൊള്ളുന്നവരോടും തോൽക്കുന്നവരോടുമുള്ള കേവലമൊരു വിജയ് സേതുപതി സ്നേഹമല്ല ഇവിടെ പ്രകടമാകുന്നത്. എപ്പോഴും തൂത്താലും തുടച്ചാലും പോകാത്ത ജാതിയോടുള്ള വിധേയത്വമാണ്, അതുകൊണ്ട് ഈ രത്നവേൽ സ്നേഹം നമ്മൾ സൂക്ഷിക്കണം.

ALSO READ: നല്ല നാടന്‍ മുളകും പുളിയുമുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറിന് മറ്റൊരു കറിയും വേണ്ട

മാമന്നനിൽ ഫഹദിന്റെ രത്‌നവേലിനെ മാരി സെൽവരാജ് കുറേക്കൂടി സൂക്ഷിച്ചു കൈകാര്യം ചെയ്യണമായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത് കാരണം, ജാതി വെറിയനായി രത്‌നവേലിനെ അടയാളപ്പെടുത്തുമ്പോഴും അയാളുടെ ഇമോഷനെ കുറേക്കൂടി പോളിഷ് ചെയ്യുന്നത് പോലെ സിനിമയിൽ അനുഭവപ്പെട്ടിരുന്നു. രത്‌നവേലിനെ നായകനാക്കിയ മനുഷ്യരുള്ള ഭൂമിയിൽ ഭയമുണ്ട്, ഫഹദ് എന്ന നടനെ അംഗീകരിച്ചരുടെ ഭൂമിയിൽ സന്തോഷവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration