‘കെ എസ് യുവിൻ്റെ ഷൂവർക്കർമാർ’, ഒടുവിൽ കുറ്റസമ്മതം നടത്തി അലോഷ്യസ് സേവ്യർ; ഇനി ഷൂ ഇല്ല വർക്ക് മാത്രം

ഒടുവിൽ പെരുമ്പാമ്പൂരിലെ ഷൂ ഏറിൽ ഖേദം പ്രകടിപ്പിച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രംഗത്തെത്തിയിരിക്കുകയാണ്. നടന്നത് ജനാധിപത്യമായ സമരമല്ല എന്നാണ് അലോഷ്യസിന്റെ ഇപ്പോഴത്തെ വാദം. കരിങ്കൊടിയല്ല ഇനി കറുത്ത ഷൂ എന്നൊക്കെ മാസായി പറഞ്ഞു തുടങ്ങിയ പ്രവർത്തിയാണ് ഇപ്പോൾ ശരിയായ സമര രീതിയല്ല എന്ന് സംസ്ഥാന പ്രസിഡന്റ് തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്. ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ എന്ന പുലിവാൽ കല്യാണത്തിലെ ഡയലോഗ് ആണ് ഇപ്പോൾ കേരള ജനതയ്ക്ക് ഓർമ വരുന്നത്.

ALSO READ: ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് എസ്ടി പദവി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാലി, ലക്ഷ്യം വര്‍ഗീയലഹള?

മാതൃകാപരമായ സമരം എപ്പോഴും ഏതൊരു പൗരനും ഇന്ത്യയിൽ എവിടെയും നടത്താനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. പക്ഷെ അത് അനാവശ്യമാകരുത്, മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ളതാവരുത്. ‘മാതൃകാപരമായി അവർ സമരം നടത്തട്ടെ’ എന്നാണ് കെ എസ് യുവിന്റെ നവകേരള സദസിനെതിരെയുള്ള സമരത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചത്. പക്ഷെ ഗാന്ധിയുടെ പിന്മുറക്കാർ എന്ന് പറയപ്പെടുന്നവർക്ക് അഹിംസയിലെ ഹിംസയെന്ന വാക്ക് മാത്രമേ ഓർമ്മയുള്ളൂ എന്ന തരത്തിലാണ് ഇപ്പോഴും കെ എസ് യു സമരം അരങ്ങേറുന്നത്.

ALSO READ: വീട്ടിൽ സംഘടിപ്പിച്ച ഭജന ആസ്വാദിച്ച് എ ആര്‍ റഹ്മാന്‍; വീഡിയോ വൈറൽ

നവകേരള സദസ് എന്ന ജനകീയ പരിപാടിയെ തകർക്കാനാണ് കോൺഗ്രസും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത് എന്ന് ഇത്തരം പുതിയ അനാവശ്യ സമര രീതികളിൽ നിന്ന് വ്യക്തമാണ്. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞത് ജനാധിപത്യമായ സമര രീതിയല്ല എന്ന് പറഞ്ഞ് വിവാദത്തിൽ നിന്ന് തലയൂരുക മാത്രമാണ് ഇപ്പോൾ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News