‘വെറും നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരു മനുഷ്യന് ഇത്രയും ഫാൻ ബേസ് ഉണ്ടാകുന്നത് ഇതാദ്യം’, ലോകേഷ് ലോകം കീഴടക്കുമ്പോൾ

-സാൻ

‘വെറും നാലേ നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരു മനുഷ്യന് ഇന്ത്യൻ സിനിമയിൽ ഇത്രയും ഫാൻ ബേസ് ഉണ്ടാകുന്നത് ഇതാദ്യമാണ്’, ലോകേഷ് കനകരാജിനെ കുറിച്ച് വിശേഷിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു വാചകം ഇതാണ്. മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു മാധ്യമം എന്ന നിലയിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ട് തന്നെ ഇത്തരത്തിൽ പലരും പ്രേക്ഷകരുടെ വലിയ ഇഷ്ടങ്ങൾ പിടിച്ചു പറ്റാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം ലോകേഷ് തീർത്തും വ്യത്യസ്‍തനാണ്. ആദ്യ ചിത്രത്തിൽ തന്നെ എന്താണ് തന്റെ ലക്ഷ്യമെന്ന് അയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരേയൊരു രാത്രിയുടെ കഥ ‘മാനഗരം’ എന്ന പേരിൽ ലോകേഷ് സംവിധാനം ചെയ്തപ്പോൾ തന്നെ സിനിമാ നിരൂപകർ അയാളിലെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. ഏത് നിമിഷവും എന്ത് വേണമെങ്കിലും സംഭവിക്കാം എന്നതാണ് ലോകേഷ് സിനിമകളുടെ പ്രത്യേകതകൾ.

ALSO READ: ‘അച്ഛന്റെ ഓർമ്മയ്‌ക്കായി മക്കൾ കാണിച്ച നന്മ, എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകും’, വാർത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

2017 ലാണ് മാനഗരം പുറത്തിറങ്ങുന്നത്. ചെന്നൈ നഗരത്തിലേക്ക് ജോലിക്ക് വേണ്ടി എത്തിയ ഒരു യുവാവ് അബദ്ധത്തിൽ ഒരു പ്രശ്നത്തിൽ ചെന്ന് പെടുന്നതും അതിൽ നിന്ന് അയാൾ എങ്ങനെ പുറത്തു കടക്കുന്നു എന്നതുമാണ് സിനിമയുടെ തീം. എന്നാൽ കഥയല്ല അത് പറയുന്ന രീതിയാണ് ഒരു സിനിമയെ ഭംഗിയുള്ളതാക്കുന്നത് എന്ന് മനസ്സിലാക്കിയ ലോകേഷ് ചെറിയ ഒരു കഥ കൊണ്ട് വലിയൊരു സംഭവം തന്നെ സൃഷ്ടിച്ചു. ഓരോ സീനിലും അടുത്തത് എന്ത് സംഭവിക്കും എന്ന തരത്തിൽ ലോകേഷ് മാനഗരത്തെ മാറ്റി അവതരിപ്പിച്ചു. ഒരു വിഭാഗം സിനിമാ പ്രേമികളുടെ എക്കാലത്തെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട് ഇറങ്ങി വർഷങ്ങൾ കടന്നുപോയിട്ടും ലോകേഷിന്റെ മാനഗരം.

2019 ലാണ് ലോകേഷ് തമിഴ് സിനിമാ ലോകത്തിന്റെ എല്ലാമെല്ലാമായി മാറുന്നത്. അതിനയാളെ പ്രാപ്തനാക്കിയത് കൈദിയെന്ന കാർത്തി ചിത്രവും. വിജയ് ചിത്രം ബിഗിലിന്റെ തിക്കും തിരക്കും ഒരിക്കലും അന്ന് കൈദിയുടെ പ്രേക്ഷക പ്രീതിയെ ബാധിച്ചതേയില്ല. കാർത്തിയുടെ മികച്ച ചിത്രമായും തമിഴ് സിനിമാ ലോകത്തിലെ ഏറ്റവും അത്ഭുതമുള്ള ചിത്രമായും കൈദി വാഴ്ത്തപ്പെട്ടു. വിജയ് യുടെ ബിഗിലിനെ വീഴ്ത്തി അന്നത്തെ ദീപാവലി ഹിറ്റ് ആയി കൈദി മാറുകയായിരുന്നു. ഹരം കൊള്ളിക്കുന്ന ഓരോ സീനുകളും സിനിമയുടെ റിപ്പീറ്റ് വാല്യൂ കൂട്ടുകയും ലോകേഷ് എന്ന പേര് അങ്ങനെ തെന്നിന്ത്യൻ സിനിമാ ലോകത്ത് മുദ്രകുത്തപ്പെടുകയും ചെയ്തു.

തൻ്റെ സ്‌റ്റാർഡം വിട്ട് ഒരിക്കൽ പോലും പുറത്തിറങ്ങാതെ നടൻ വിജയ് പോലും ലോകേഷിനൊപ്പം എത്തിയപ്പോൾ വില്ലന്റെ രണ്ടടി കൊള്ളാമെന്ന് തലയാട്ടി സമ്മതിച്ചു. സ്ഥിരം ക്ളീഷേ ശൈലികളിൽ നിന്ന് വിജയ് എന്ന നടനെ ആദ്യമായി മോചിപ്പിച്ചത് 2021 ൽ പുറത്തിറങ്ങിയ ലോകേഷ് ചിത്രം മാസ്റ്ററിലാണ്. വില്ലന് തുല്യ പ്രാധാന്യം നൽകിയ ചിത്രത്തിൽ ഭവാനിയായി വിജയ്ക്ക് മുകളിൽ വിജയ് സേതുപതി ഉണ്ടായിരുന്നു. ആദ്യമായിട്ടായിരിക്കും ഒരു വിജയ് ചിത്രത്തിൽ വില്ലന് ഇത്രത്തോളം കയ്യടി ലഭിക്കുന്നത്. മാസ്റ്റർ സ്ഥിരം വിജയ് ചിത്രങ്ങളുടെ സ്ഥിരം ശൈലികളെ തിരുത്തിയെഴുതിയതോടെ തമിഴ് സിനിമാ ലോകത്ത് ലോകേഷിന്റെ പേര് മാറ്റത്തിന്റെ ഒരു മുഴക്കം എന്ന പോലെ അടയാളപ്പെട്ടു.

ALSO READ: പച്ചക്കള്ളങ്ങള്‍ പറയാന്‍ യാതൊരു മടിയുമില്ലാത്ത കൂട്ടമായി ചില മാധ്യമങ്ങള്‍ മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Image

ഉലകനായകൻ കമൽ ഹാസന്റെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു തിരിച്ചു വരവിന് കളമൊരുക്കാൻ ലോകേഷിന് കഴിഞ്ഞതോടെ 2022 ൽ പുറത്തിറങ്ങിയ വിക്രം എക്കാലത്തെയും മികവച്ച ഹിറ്റായി വാഴ്ത്തപ്പെട്ടു. കേരളത്തിൽ പോലും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൈദിയുടെ തുടർച്ചയെന്ന തരത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസുകളിൽ വലിയ നേട്ടമുണ്ടാക്കുകയും ലോകേഷിനെ ഒരു പ്രോമിസിംഗ് ഡയറക്ടറാക്കി മാറ്റുകയും ചെയ്തു. ഇതോടെ തമിഴകത്ത് ലോകേഷ് യൂണിവേഴ്‌സ് എന്ന ഒരു സിനിമാ അധ്യായത്തിന് തന്നെയാണ് തുടക്കമായത്.

Vikram Movie Review: An ambitious, but somewhat underwhelming action film

എങ്ങനെ ലോകേഷ് ഇന്ത്യയിലെ മികച്ച അഞ്ചു സംവിധായകരിൽ ഒരാളായി മാറി എന്ന ചോദ്യത്തിന് അയാൾ ചെയ്തുവച്ച സിനിമകൾ തന്നെയാണ് ഉത്തരം. ഓരോ സിനിമ കഴിയുമ്പോഴും അയാളിലെ സംവിധാന മികവ് കൂടുതൽ വ്യക്തമാവുകയാണ്. ബാങ്ക് ജീവനക്കാരനിൽ നിന്നും സിനിമാ സംവിധയകനാകാൻ ഇറങ്ങിത്തിരിച്ച അയാളിൽ മുൻകാല സിനിമാ ശൈലികളെ തന്നെ കത്തിച്ചു ചാമ്പലാക്കാൻ പോന്ന തീയുണ്ടായിരുന്നു. വിജയ് ചിത്രം ലിയോയ്ക്ക് വേണ്ടി ഇപ്പോൾ പ്രതീക്ഷകളോടെ ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുമ്പോൾ വ്യക്തമാകുന്നുണ്ട് ലോകേഷിൻറെ ലോകം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റേതാണെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News