ശ്രീനിവാസന്റെ ‘ബാലന്‍’ ഈ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു; അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ

‘എന്റെ ഒരു സിനിമയുണ്ട്. മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോള്‍’. സൂപ്പര്‍ സ്റ്റാറായ നായകനെ ചെറുപ്പത്തില്‍ ആവോളം സഹായിച്ച പഴയ സഹപാഠിയുടെ കഥ. ആ സിനിമയ്ക്ക് പുറത്ത് മറ്റൊരു യഥാര്‍ഥ കഥയുണ്ട്. ആ കഥയില്‍ സഹായം സ്വീകരിച്ച ഞാനും വിലമതിക്കാത്ത സഹായം തന്നയാള്‍ നിങ്ങള്‍ക്കിടയിലുമുണ്ട്’

ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് കല്‍പ്പറ്റയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.ഭകഥ പറയുംമ്പോള്‍’എന്ന സിനിമയില്‍ നമ്മളെല്ലാവരും ഒരു പക്ഷേ ഈ കഥ യാഥാര്‍ത്ഥ്യമായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ.അതേ അത് യഥാര്‍ത്ഥ കഥയായിരുന്നു എന്നാണ് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്. അത് തന്റെ തന്നെ അനുഭവമാണെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ ആ മനുഷ്യന്റെ പേര് പറഞ്ഞില്ല.

Also read- കുതിരയെ ബലമായി കഞ്ചാവ് വലിപ്പിച്ച് യുവാക്കള്‍; വീഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസ്

അതേ ഹാളില്‍ അത് കേട്ടുകൊണ്ട് ആ മനുഷ്യന്‍ പക്ഷേ നില്‍പ്പുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാക്കുകള്‍ അയാള്‍ക്ക് കൗതുകമുണ്ടാക്കിയില്ല. കാരണം ബാലനെപ്പോലല്ലായിരുന്നു അയാള്‍. ശ്രീനിവാസനും അയാളും തമ്മിലുള്ള ബന്ധം ഒരിക്കലും മുറിഞ്ഞുപോയിരുന്നില്ല.

അയാളുടെ പേര് ടി സുരേഷ് ചന്ദ്രന്‍ എന്നായിരുന്നു. സിപിഐഐം നേതാവും കല്‍പ്പറ്റയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമൊക്കെയായ ഒരു സാധാരണ മനുഷ്യന്‍. സജീവ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍, നാടക പ്രവര്‍ത്തകന്‍ ഒക്കെയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ കോളേജിലെ പഠനകാലത്ത് സുരേഷ് ചന്ദ്രനും ശ്രീനിവാസനും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് സുരേഷ് ചന്ദ്രന്‍ വയനാട് കല്‍പ്പറ്റയിലേക്ക് താമസം മാറ്റി. എന്നാല്‍ സൗഹൃദം തുടര്‍ന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ച ശ്രീനിവാസന് അതിനാവശ്യമായ പണമുണ്ടായിരുന്നില്ല. കല്‍പ്പറ്റയിലെത്തിയ ശ്രീനിവാസന് സുരേഷ് ചന്ദ്രന്‍ ആവശ്യമായ പണം സംഘടിപ്പിച്ച് നല്‍കുകയായിരുന്നു.അതുമായി സിനിമയുടെ ലോകത്തേക്ക് നടന്നുകയറിയ ശ്രീനിവാസന്‍ ആ അനുഭവം എപ്പോഴും സൂക്ഷിച്ചുവെച്ചു. അത് പിന്നീട്
ഒരു കഥയായി, സിനിമയായ്.

Also read- ‘ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ഞാന്‍ അങ്ങനെ കഷ്ടപ്പെട്ടിട്ടില്ല’: ശ്രീനിവാസന്‍

വയനാട്ടിലെത്തുമ്പോഴെല്ലാം ശ്രീനിവാസന്‍ സുരേഷ് ചന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. സുരേഷ് ചന്ദ്രന് ഒരു പ്രിന്റിങ് പ്രസ് ഉണ്ടായിരുന്നു. ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയില്‍ പ്രസ് നടത്തുന്നയാളുടെ വേഷമാണ് ശ്രീനിവാസന്. പ്രസിലെ പ്രവര്‍ത്തനങ്ങള്‍ സിനിമക്കായി അദ്ദേഹം പഠിച്ചത് ഇവിടെ നിന്നായിരുന്നു എന്ന മറ്റൊരു കഥ കൂടിയുണ്ട്.

കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും കല്‍പ്പറ്റയില്‍ നാടക ട്രൂപ്പുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു സുരേഷ് ചന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് നിറഞ്ഞുനിന്ന ആ ജീവിതം വിട പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News