അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് കറികളൊന്നും ആവശ്യമില്ലാത്ത ഒരു സ്‌പെഷ്യല്‍ പുട്ടായാലോ ?

അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ട, ബ്രേക്ക്ഫാസ്റ്റിന് കറികളൊന്നും ആവശ്യമില്ലാത്ത ഒരു സ്‌പെഷ്യല്‍ പുട്ടായാലോ ? ചോളം കൊണ്ട് നല്ല കിടിലന്‍ മസാല പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ചോളപ്പൊടി -1 കപ്പ്

ഓട്‌സ് -1 കപ്പ്

ഉള്ളി -1/2 കപ്പ്

തക്കാളി -1/2 കപ്പ്

പച്ച മുളക് -3 എണ്ണം

കടുക് -1/2 ടീസ്പൂണ്‍

ചുവന്ന മുളക് -2 എണ്ണം

Also Read : രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

ഉഴുന്നു പരിപ്പ് -1 ടേബിള്‍ സ്പൂണ്‍

ബീന്‍സ് -1/2 കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്

കാബേജ് – 1/2 കപ്പ്

മഞ്ഞള്‍പ്പൊടി – 1/8 ടീസ്പൂണ്‍

മുളകുപൊടി – 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

തേങ്ങ ചിരകിയത് – 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ ചോളപ്പൊടി ഇട്ടു ചെറു തീയില്‍ വറക്കുക.

ചൂടായി വരുമ്പോള്‍ ഓട്‌സ് കൂടി ചേര്‍ത്തു വറുത്തെടുക്കുക.

ഒരു ഫ്രൈയിങ് പാനില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക.

ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്തു വറുക്കുക.

ഉള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റി തക്കാളി ചേര്‍ത്തു കൊടുക്കുക.

തക്കാളി വഴറ്റി വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്തിളക്കുക.

Also Read : ‘ഉള്ളി’യൊന്നും വേണ്ടന്നേ… ചപ്പാത്തിക്കൊരുക്കാം ഒരു വെറൈറ്റി കറി

ബീന്‍സും കാരറ്റും കാബേജും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി വേവിക്കുക.

നന്നായി തണുത്ത ശേഷം ചോളം ഓട്‌സ് മിക്‌സ് കുറച്ചു തേങ്ങ ചേര്‍ത്തു കൈ കൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക.

അതിലേക്ക് മസാല കൂടി ചേര്‍ത്തു കൊടുക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ത്തു വെള്ളം തളിച്ചു പുട്ടിന്റെ മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.

10 മിനിറ്റ് അടച്ചു വച്ച ശേഷം പുട്ട് കുറ്റിയില്‍ ഇട്ടു കൊടുത്തു ആവി കയറ്റി ഉണ്ടാക്കി എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News