പുട്ടുകളില്‍ ഇവനാണ് കേമന്‍; അരിയും ഗോതമ്പും വേണ്ട, അഞ്ച് മിനുട്ടിനുള്ളില്‍ ഒരു കിടലന്‍ പുട്ട്

oats puttu

ഗോതമ്പ് കൊണ്ടും അരികൊണ്ടുമുള്ള പുട്ടുകള്‍ നമ്മള്‍ സ്ഥിരം കഴിക്കാറുള്ളതാണ്. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന്  വെറൈറ്റി പുട്ട് ആയാലോ ? നല്ല സോഫ്റ്റ് ആയിട്ടുള്ള ഓട്‌സ് പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. ഓട്‌സ് ആവശ്യത്തിന് അനുസരിച്ചു (ഇവിടെ 250 മില്ലി കപ്പിനു ഒരു കപ്പ് )

2. കടുക് – 1/4 ടീസ്പൂണില്‍ താഴെ

3. സവാള ചെറുതാക്കി അരിഞ്ഞത് – 1/4 എണ്ണം

4. നാളികേരം – ആവശ്യത്തിന്

5. മല്ലിയില

6. ഉപ്പ്

തയാറാക്കുന്ന വിധം

ഓട്‌സ് മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക.

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

അതിലേക്കു സവാള ചേര്‍ത്ത് ഒന്ന് വഴറ്റുക.

മല്ലിയില, 2 1/2 ടേബിള്‍ സ്പൂണ്‍ നാളികേരം എന്നിവ ചേര്‍ത്തിളക്കുക.

പൊടിച്ചു വച്ച ഓട്‌സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കുക.

വെള്ളം ചേര്‍ത്ത് പുട്ട് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക.

അതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്‌സ് ചേര്‍ത്തിളക്കുക.

പുട്ട് കുറ്റി എടുത്തു കുറച്ച് നാളികേരം ഇടുക.

അതിലേക്കു കുഴച്ചു വച്ച പൊടി ഇട്ടു കൊടുക്കുക.

വീണ്ടും നാളികേരം നിരത്തി 5 – 10 മിനിറ്റ് ഉയര്‍ന്ന തീയില്‍ വച്ചു ആവി കയറ്റി എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News