സ്വപ്ന സുരേഷിനെതിരായ പരാതി പ്രത്യേക സംഘം അന്വേഷിക്കും

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഐഎം നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ റൂറൽ എസ് പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ കേസെടുത്തത്. സിപിഐഎം ഏരിയാ സെക്രട്ടറി കെ.സന്തോഷിൻ്റെ പരാതിയെ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതായാണ് ഇരുവർക്കുമെതിരെയുള്ള പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News