അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എഡിജിപി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഘം ഉടന്‍ അന്വേഷണം ഏറ്റെടുക്കും.

കൊലപാതകത്തിന്റെ എല്ലാവശങ്ങളും അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പൊലീസിന് സംഭവുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കും. പൊലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം എന്നതിനാല്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അതേ സമയം ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News