ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ

കൊല്ലം–സെക്കന്തരാബാദ്‌ റൂട്ടിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച്‌ സ്‌പെഷ്യൽ ട്രെയിൻ. സെക്കന്തരാബാദ്‌–കൊല്ലം സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌( 07111) 27, ജനുവരി 3, 10, 17 തീയതികളിൽ (ബുധനാഴ്‌ചകളിൽ ) സർവീസ്‌ നടത്തും. വൈകിട്ട്‌ 6.40 ന്‌ സെക്കന്തരാബാദിൽ നിന്ന്‌ പുറപ്പെടും.

ALSO READ: കൊവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോര്‍ജ്

കൊല്ലം–സെക്കന്താരാബാദ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌( 07112) 29, ‌ജനുവരി 5, 12, 19 തീയതികളിൽ ( വെള്ളിയാഴ്‌ചകളിൽ) സർവീസ്‌ നടത്തും. കൊല്ലത്തുനിന്ന്‌ പുലർച്ചെ 2.30 ന്‌ ആണ്‌ ട്രെയിൻ പുറപ്പെടുക.

ALSO READ: കേരള ഫയർ ഫോഴ്‌സിന് ഒരിക്കൽ കൂടി സല്യൂട്ട്; മരണം മുന്നിൽ കണ്ട നായക്ക് പുതുജീവൻ നൽകി മട്ടന്നൂർ ഫയർ ഫോഴ്സ്

നിലവിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ശബരി സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണുള്ളത്‌. കൂടാതെ മാവേലി, അന്ത്യോദയ ട്രെയിനുകളിൽ പലപ്പോഴും കാലപ്പഴക്കമുള്ള കോച്ചുകളാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News