ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഒരെളുപ്പവഴി !

vendakka mezhukkupuratti

ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കിയാലോ ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിടിലന്‍ വെണ്ടയ്ക്ക മെഴുക്ക്പുരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

വെണ്ടയ്ക്ക -200 ഗ്രാം

സവാള -1 എണ്ണം

നാരങ്ങ -1 എണ്ണം

ഉപ്പ് -ആവശ്യത്തിന്

മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍

വെളിച്ചെണ്ണ- ആവശ്യത്തിന്

പച്ചമുളക് – 3 എണ്ണം

കറിവേപ്പില- ആവശ്യത്തിന്

മുളക് പൊടി -1 ടീസ്പൂണ്‍

മല്ലി പൊടി -1/2 ടീസ്പൂണ്‍

Also Read : തേങ്ങാ ചേർക്കാതെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ ചെറുപയർ കറി

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ തുടച്ചിട്ടു ചെറുതായി അരിഞ്ഞു വെക്കുക.

ഇതിലേക്ക് കുറച്ചു ഉപ്പും മഞ്ഞള്‍ പൊടിയും പിന്നെ ഒരു നാരങ്ങാ നീരും ചേര്‍ത്തു ഇളക്കി മാറ്റി വയ്ക്കുക.

ഇനി ഒരു സവാള ചെറുതായി അരിഞ്ഞു മാറ്റി വെക്കണം.

പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് സവാള, കറിവേപ്പില എന്നിവ ചേര്‍ത്തു ഇളക്കുക.

അത് ഒന്നു വാടി വരുമ്പോള്‍ വെണ്ടയ്ക്ക കൂടി ചേര്‍ത്തു ഒന്ന് ഇളക്കി അടച്ചു വെച്ച് വേവിക്കുക.

ഇനി അടപ്പു തുറക്കുമ്പോള്‍ വെണ്ടയ്ക്ക വെന്തു പാകമായിട്ടുണ്ടാക്കും.

ഇതിലേക്ക് കുറച്ചു മുളക് പൊടിയും മല്ലി പൊടിയും ചേര്‍ത്ത് ഇളക്കി തീ കുറച്ചു കൂട്ടി ഇളക്കി എടുക്കുക.

ഇങ്ങനെ ചെയ്ത് എടുക്കുമ്പോള്‍ വെണ്ടയ്ക്ക ഒട്ടാതെ രുചിയുള്ള ഒരു മുഴുക്കുപുരട്ടിയായി റെഡിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News