പൂച്ചെണ്ടിന് പകരം പടവാൾ; ഒരപൂർവ്വ കല്യാണത്തിന് സാക്ഷിയായി നേമം അഗസ്ത്യം കളരി

ഒരപൂർവ്വ കല്യാണത്തിന് സാക്ഷിയായി തിരുവനന്തപുരം നേമത്തെ അഗസ്ത്യം കളരി. നരുവാമൂട് സ്വദേശികളും കളരി അഭ്യാസികളും പരിശീലകരുമായ രാഹുലും ശിൽപയുമാണ് വ്യത്യസ്ത രീതിയിൽ വിവാഹിതരായത്. പൂച്ചെണ്ടിനു പകരം പടവാൾ നൽകിയാണ് വധു വരനെ വിവാഹ മണ്ഡപത്തിലേക്ക് സ്വീകരിച്ചിരുത്തിയത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളും ഇവിടെ തന്ന കളരി പഠിച്ച് അഭ്യാസികളായവരുമാണ്. ഇരുവരുടെയും അമ്മമാരും ഇവിടെ തന്നെ കളരി അഭ്യസിക്കുന്നുണ്ട്. പൂർണമായും കളരി രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ ഗദയും വാളും പരിചയുമായി കളരി വിദ്യാർഥികൾ വധൂവരൻമാർക്ക് അകമ്പടി സേവിച്ചു. ഓലക്കുട കൂടിയാണ് വധു വിവാഹ വേദിയിലേക്ക് എത്തിയത്.

Also Read; അരിപ്പൊടിയും ഗോതമ്പുപൊടിയും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് കറികളൊന്നും ആവശ്യമില്ലാത്ത ഒരു സ്‌പെഷ്യല്‍ പുട്ടായാലോ ?

കളരി വണക്കം, കളരി തൊഴുതു കയറൽ, കളരിയിറക്കം, തൊഴുതെടുപ്പ് തുടങ്ങിയ പരമ്പരാഗത കളരി ആചാരങ്ങൾക്ക് ശേഷമാണ് വിവാഹ ചടങ്ങിലേക്കു കടന്നത്. ചടങ്ങുകൾ നടത്തിയത് കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ച വേദിയിലായിരുന്നു. തനത് കളരി വേഷം അണിഞ്ഞായിരുന്നു വധൂവരൻമാർ വിവാഹ വേദിയിലേക്ക് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗുരുനാഥൻ ഡോ.മഹേഷ് കിടങ്ങിലിനെയും ചടങ്ങ് കാണാനെത്തിയ നൂറുകണക്കിനാളുകളെയും സാക്ഷിയാക്കി ഇരുവരും വാളും പരിചയുമെടുത്ത് ചുവടുവച്ചു.

Also Read; തകര്‍ത്തടിച്ച് പ്രോട്ടീസ്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News