വന്ദേഭാരതിന്റെ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും

പുതിയ വന്ദേഭാരതില്‍ കയറുന്ന പുകവലിക്കാര്‍ ഒന്നു ശ്രദ്ധിച്ചോളൂ…ട്രെയിനിന്റെ ടോയ്‌ലറ്റില്‍ കയറി ഒരു പുകവലിക്കാമെന്ന് വിചാരിച്ചാല്‍ എട്ടിന്റെ പണി കിട്ടും. പുതിയ വന്ദേഭാരതുകള്‍ സ്‌മോക്ക ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഇതുണ്ട്. അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. എന്നാല്‍ ഇത്തരത്തിലൊരു സംവിധാനം ട്രെയിനിന്റെ ടോയ്‌ലറ്റിലുള്ളത് പലര്‍ക്കും അറിയില്ല.

Also Read: നടന്‍ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയിലറ്റിനുള്ളില്‍ കയറി യാത്രക്കാരന്‍ പുകവലിച്ചതാണ് കാരണം. കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെന്‍സറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെന്‍സറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാല്‍ അവ ഓണാകും. ലോക്കോ കാബിന്‍ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങും. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമം. റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ഈ ഉറപ്പുവരുത്തല്‍. എങ്കില്‍ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ.

Also Read: അഖിൽ സജീവ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ

നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്പാര്‍ട്ട്‌മെന്റിലും സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എല്‍.എച്ച്.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെന്‍സറുകള്‍ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം. അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന്‍ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്തതോടെ ട്രെയിന്‍ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികന്‍ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. നിലവില്‍ എല്‍.എച്ച്.ബി. വണ്ടികളിലെ എ.സി. കോച്ചുകളില്‍ സ്‌മോക്ക് സെന്‍സറുകള്‍ ഉണ്ട്. പുക ഉയര്‍ന്നാല്‍ ട്രെയിന്‍ സ്വയം നില്‍ക്കും. അതിനാല്‍ ട്രെയിനില്‍ പുകവലിച്ചാല്‍ ഇനി പണി ഉറപ്പാണ്. വന്‍ തുക പിഴ അടയ്‌ക്കേണ്ടിവരും. മാത്രമല്ല പുകവലിക്കാര്‍ കാരണം ട്രെയിന്‍ വൈകാനും ഇടയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News