വ്യാവസായിക പരിശീലന വകൂപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്‍ത്ഥികളും ജോബ് ഫെയറില്‍ പങ്കെടുത്തു. 493 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 188 പേര്‍ക്ക് ജോലി ലഭിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ദിവാകരന്‍ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്തു.
Also read:കൊച്ചിയിൽ യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർച്ച
കൗണ്‍സിലര്‍ പി.പി നിഖില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്റ്റർ പി വാസുദേവന്‍, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് അനില്‍ കുമാര്‍ എസ് വി, ഐടിഐ പ്രിന്‍സിപ്പൽ എം. എ ബാലകൃഷ്ണന്‍, വനിത ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ ഷാജു.കെ.പി തുടങ്ങിയർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here