“മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു”; കെഎല്‍എഫ് ഉദ്ഘാടന വേദിയിലെ പ്രസംഗത്തില്‍ പ്രതികരണവുമായി എം ടി വാസുദേവന്‍ നായര്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും തനിക്ക് പങ്കില്ലെന്നും തന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്നും എം ടി പറഞ്ഞു.

also read:ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാകാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌: മന്ത്രി വി ശിവൻകുട്ടി

‘റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചതിന്റെ അര്‍ഥം മലയാളം അറിയുന്നവര്‍ക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങള്‍ കല്‍പിച്ച് പറയുന്ന വിവാദത്തിനും ചര്‍ച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാന്‍ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ല’- എം ടി പറഞ്ഞു.

also read:മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News