ജില്ലയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും ഉള്ള സാഹചര്യത്തില്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് അപകടം ഉണ്ടാകാനിടയുണ്ടെന്നും, കായല്‍ മേഖലയിലെ സ്പീഡ് ബോട്ടുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരം മൂലം കായല്‍ തീരത്ത് താമസിക്കുന്ന വീടുകളിലേക്ക് വെള്ളം അടിച്ചു കയറുന്നതായും ബണ്ടുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതായും ഡി.റ്റി.പി.സി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ മലയാളി തിളക്കം; എം ശ്രീശങ്കരിന് വെള്ളി; ജിന്‍സന്‍ ജോണ്‍സണ് വെങ്കലം
ഈ സാഹചര്യത്തില്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെയും കായല്‍ മേഖലയിലെ പൊതുജനങ്ങളുടെ സുരക്ഷയെയും മുന്‍നിര്‍ത്തി കാലാവസ്ഥ അനുകൂലമാകുന്നത് വരെ ജില്ലയിലെ സ്പീഡ് ബോട്ടുകളുടെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി.
Also Read: ചങ്ങനാശ്ശേരിയിൽ വാഹനാപകടം: സ്വകാര്യ ബസ് കാറിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതര പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here