കാലാകാലങ്ങളിൽ ഇന്റർനെറ്റിന്റെ വേഗം വർധിക്കുന്നുണ്ടെങ്കിലും നമ്മുടെ ജോലി രീതികളും അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കൂടെ നമ്മുടെ ആവശ്യങ്ങളും ! അതോടെ ഇപ്പോഴുള്ള ഇന്റർനെറ്റ് സ്പീഡ് വരെ പലയാളുകൾക്കും മതിയാകാതെ വരുന്നുണ്ട്. ഈ സ്പീഡ് ഇനിയും വർധിച്ചാലോ? നടക്കുമോ എന്നല്ലേ ? എന്നാൽ നടക്കും എന്നാണ് ഉത്തരം.
ALSO READ: ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി കെ രാധാകൃഷ്ണൻ
ഇന്റർനെറ്റ് മേഖലയെയാകെ അമ്പരപ്പിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1200 ജിബിഡാറ്റ വരെ പുതിയ വേഗതയിൽ കൈമാറ്റം ചെയ്യാനാകുമെന്നാണ് ഈ കമ്പനികൾ അവകാശവാദമുന്നയിക്കുന്നത്.
ALSO READ: സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്
സിന്‍ഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവർ ചേർന്നാണ് ഈ അതിവേഗ ഇന്റർനെറ്റ് നെറ്റ്‌വർക്ക് പദ്ധതി യാഥാർഥ്യമാക്കുന്നത്. 150 എച്ച്ഡി സിനിമകള്‍ ഒറ്റ സെക്കന്റില്‍ കൈമാറാനാകുമെന്നാണ് വാവേ ടെക്നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നത്. നിലവിൽ ബെയ്ജിങ്, വുഹാന്‍, ഗാങ്‌ഷോ ഇനീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം. 3000 കിലോമീറ്ററാണ് നെറ്റ്‌വര്‍ക്കിന്റെ ദൈർഘ്യം.
ALSO READ: ഭഗവാനെന്ത് നോട്ട് നിരോധനം? നിരോധിച്ച നോട്ടുകൾ കൊണ്ട് നിറഞ്ഞ് ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം
ചൈനയുടെ ഫ്യൂച്ചര്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ഈ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നത്. വരുംകാലങ്ങളിൽ ഇതിലും വേഗതയുള്ള നെറ്റ്‌വർക്ക് വികസിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലും കൂടിയാണ് ചൈന ഇന്റർനെറ്റ് മേഖലയിൽ ഇത്രയും മികച്ച രീതിയിൽ നിക്ഷേപം നടത്തുന്നതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here