വാഹനാപകടത്തെ തുടർന്നുണ്ടായ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി; ഒൻപത് മരണം

വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒന്‍പതു മരണം. പത്തുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. സാര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയിലെ ഇസ്‌കോണ്‍ പാലത്തിലാണ് അപകടം നടന്നത്.

ALSO READ: ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം

ട്രക്കും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഉണ്ടായ ആള്‍ക്കൂട്ടത്തിലേക്കാണ് അമിതവേഗത്തിലെത്തിയ കാർ പാഞ്ഞുകയറിയത്. അഞ്ചുപേര്‍ തല്‍ക്ഷണവും നാലുപേര്‍ ചികിത്സയിലിരിക്കെയും മരണപെട്ടു. പരിക്കേറ്റ 10 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ALSO READ: പവർ കൂടിയ ഹെഡ് ലൈറ്റുകളുടെ ഉപയോഗം; പിടിമുറുക്കാൻ എംവിഡി

സംഭവത്തിൽ കാർ ഓടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ മര്‍ദിച്ചതായും വിവരമുണ്ട്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നു.എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ചതായി സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here