എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യാത്രക്കാരന്‍; കയ്യോടെ പൊക്കി വ്‌ളോഗറായ യുവതി

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആളെ കയ്യോടെ പൊക്കി വ്‌ളോഗറായ യുവതി. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തില്‍ ഉണ്ടായിരുന്ന വ്‌ളോഗര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

also read- കോഴിക്കോട് വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; വയോധികന്‍ കസ്റ്റഡിയില്‍

ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. യാത്രക്കാരനായ മധ്യവയസ്‌കന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വ്‌ളോഗര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്ന് എടുത്ത ക്യാബിന്‍ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി വ്‌ളേഗര്‍ പറഞ്ഞു.

also read- 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം; ഓണം പ്രമാണിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

എസ്ജി 157-ലെ യാത്രക്കാരനാണ് ക്യാബിന്‍ ക്രൂവിന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതെന്ന് സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്‍പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News