വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകാനൊരുങ്ങി സ്പൈസ് ജെറ്റ്

വിമാനത്തിൽ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ചൊവ്വാഴ്ച്ച പുലർച്ചയോടെയാണ് മുംബൈ – ബെംഗളൂരു വിമാനത്തിൽ ശുചിമുറിക്കുള്ളിൽ ഒരു മണിക്കൂറിലേറെ യാത്രക്കാരൻ കുടുങ്ങിക്കിടന്നത്. വിമാനം ബെംഗളൂരുവിൽ എത്തിയശേഷം ടെക്‌നീഷ്യന്മാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറക്കാനായത്. വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്ന ഉടനെത്തന്നെ യാത്രക്കാരൻ ശുചിമുറിക്കുള്ളിൽ കുടുങ്ങിയിരുന്നു.

Also Read; രാജ്യത്തിന് കേരളം നൽകുന്ന സംഭാവന; കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി

പരിഭ്രാന്തനാകേണ്ടതില്ലെന്ന് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരനെ അറിയിച്ചിരുന്നു. കടലാസിൽ എഴുതി നൽകിയാണ് എയർഹോസ്റ്റസ് യാത്രക്കാരനുമായി ആശയവിനിമയം നടത്തിയത്. വ്യോമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരന് അടിയന്തര വൈദ്യസഹായം നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.

Also Read; അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠ; ബിജെപിക്കും സംഘപരിവാറിനും രൂക്ഷ വിമർശനവുമായി ജോഷിമഠം ശങ്കരാചര്യർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News