‘തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്​പൈസ് ജെറ്റ് ജീവനക്കാരി’, ലൈംഗീക ചുവയുള്ള സംഭാഷണമെന്ന് യുവതി: വീഡിയോ

തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്​പൈസ് ജെറ്റ് ജീവനക്കാരി. സെക്യൂരിറ്റി സ്ക്രീനിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജയ്​പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. സ്​പൈസ് ജെറ്റ് ഫുഡ് സൂപ്പര്‍വൈസറായ അനുരാധ റാണിക്കെതിരെ സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജയ്​പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് അസിസ്റ്റന്‍റ് സബ് ഇന്‍സ്​പെക്​ടര്‍ ഗിരിരാജ് പ്രസാദിനെയാണ് യുവതി അടിച്ചത്.

ALSO READ: ‘വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാതെ മഞ്ഞള്ളൂർ ബാങ്ക്’, വാർത്ത നൽകിയ മനോരമ പക്ഷേ ബാങ്കിന്റെ ഭരണ സമിതി തലവനെ മറന്നു; ക്ലൂ നൽകി വി കെ സനോജ്

കേറ്ററിങ് വാഹനത്തിനൊപ്പം അകമ്പടിയായി വന്ന ഇവര്‍ക്ക് വെഹിക്കിള്‍ ഗേറ്റ് കടക്കാന്‍ മതിയായ അനുമതിയില്ലെന്നും മറ്റൊരു എന്‍ട്രന്‍സ് വഴി സ്ക്രീനിങ് ചെയ്യണമെന്നുമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഗിരിരാജ് പറഞ്ഞത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അനുരാധ ഗിരിരാജിന്‍റെ മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘നഗരൂരിലെ യൂത്ത് കോൺഗ്രസ് നരനായാട്ട്’, ഡിവൈഎഫ്ഐ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

അതേസമയം, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരമാണ് അനുരാധക്കെതിരെ കേസെടുത്തിരിക്കുന്നത്. അനുരാധയെ സംരക്ഷിച്ചുകൊണ്ട് സ്​പൈസ് ജെറ്റ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉദ്യോഗസ്ഥ ലൈംഗിക അധിക്ഷേപത്തിന് ഇരയായി എന്നാണ് സ്​പൈസ് ജെറ്റ് ആരോപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News