സ്പൈസസ് ബോർഡ് നിയമന തട്ടിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിയുന്നു. തട്ടിപ്പ് കേസിലെ രണ്ടാം പ്രതി രാജേഷ് യുവമോർച്ച പ്രവർത്തകൻ അല്ലെന്നും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്. യുവമോർച്ചക്ക് മണ്ഡലം വൈസ് പ്രസിഡൻറ് ഇല്ലെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ‘യുവമോർച്ച പ്രവർത്തകന്‍ രാജേഷ്’ എന്ന് ബിജെപി ജില്ലാ സെക്രട്ടറി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്.
ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ് സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നത് രാജേഷ് റാന്നി മണ്ഡലം വൈസ് പ്രസിഡന്‍റെന്നാണ്. ഫേസ്ബുക്ക് പോസ്റ്റിൽ രാജേഷ് ബിജിപിയുടെ ബൂത്ത് തല പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രവുമുണ്ട്. ഇതിനു പുറമെയാണ് ബിജെപി നേതാക്കളുമൊത്ത രാജേഷ് പ്രകടനത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നത്.
ജില്ലയിൽ അറിയപ്പെടുന്ന യുവമോർച്ച പ്രവർത്തകനായ രാജേഷിനെ പത്തനംതിട്ടയിൽ എത്തി യുവമോർച്ച പ്രവർത്തകൻ അല്ല എന്ന് സുരേന്ദ്രൻ പറയുന്നതിൽ രാഷ്ട്രീയ ശരികേടിന് അപ്പുറും ദുരൂഹതയും ഉണ്ടെന്നാണ് പരാതിക്കാരൻ അനിൽ പറയുന്നത്.
സ്പൈസസ് ബോർഡ് നിയമന തട്ടിപ്പൊക്കിസിൽ അതിൽ സജീവ ഒന്നാം പ്രതിയും യുവമോർച്ച രാജേഷ് രണ്ടാം പ്രതിയുമാണ്
ഷൈൻ ജി കുറുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയുടെ പ്രതിമാസ വാർത്താ സംവാദ പരുപാടിയായ മൻ കി ബാത് റാന്നി മണ്ഡലത്തിലെ തോട്ടമൺ ബൂത്തിൽ ബൂത്ത് പ്രസിഡന്റ് വേണുകുട്ടൻ, മണ്ഡലം സെക്രട്ടറി അനീഷ് യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ പങ്കെടുത്തു-
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here