നല്ല എരിവൂറും നാടന്‍ ഞണ്ട് റോസ്റ്റ് ആയാലോ ഊണിന് സ്പെഷ്യല്‍

നല്ല എരിവൂറും നാടന്‍ ഞണ്ട് റോസ്റ്റ് ആയാലോ ഊണിന് സ്പെഷ്യല്‍. നല്ല കിടിലന്‍ രുചിയില്‍ തനി നാടന്‍ ഞണ്ട് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Also Read : അസിഡിറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ മാറും; ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ

ചേരുവകള്‍

1. ഞണ്ട് – 1 കിലോ

2. ഉള്ളി (സവാള) – 3 എണ്ണം അരിഞ്ഞത്

3. തക്കാളി (വലുത്) -2 എണ്ണം

4. ചെറിയ ഉള്ളി – 12 എണ്ണം

5. ഇഞ്ചി – ഒരു കഷ്ണം

6. വെളുത്തുള്ളി – 2 അല്ലി

7. വലിയ ജീരകം- 1 ടീസ്പൂണ്‍

8, ഉലുവ -1 ടീസ്പൂണ്‍

9. വറ്റല്‍ മുളക് – 4 എണ്ണം

10. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

11. പച്ച മുളക് – 3 എണ്ണം

12. ഉപ്പ് – ആവശ്യത്തിന്

13. കറി വേപ്പില – ആവശ്യത്തിന്

14. മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

15. കശ്മീരി ചില്ലി പൗഡര്‍ -1 ടേബിള്‍ സ്പൂണ്‍

16. കുരുമുളക് പൊടി – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ പാകത്തിന് അരച്ചെടുക്കുക.

ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അരിഞ്ഞ സവാള ചേര്‍ക്കുക.

അതിലേക്ക് അരച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ ചേര്‍ക്കുക.

മസാലയും സവാളയും പാകത്തിനാകുമ്പോള്‍ പച്ചമുളകും തക്കാളി അരിഞ്ഞതും ചേര്‍ക്കണം.

കറിവേപ്പില, മഞ്ഞള്‍പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എല്ലാം ചേര്‍ത്ത് വഴറ്റണം.

ഇതിലേക്ക് വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങള്‍ ചേര്‍ക്കുക

ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേര്‍ത്ത് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുക്കുക

അവസാനം കറിയുടെ മുകളില്‍ പച്ച വെളിച്ചെണ്ണ തൂകി കൊടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News