മഴ… തണുപ്പ്… നല്ല ചൂട് എല്ലും കപ്പേം… ആഹാ എന്താ രുചി

മഴ… തണുപ്പ്… നല്ല ചൂട് എല്ലും കപ്പേം… ആഹാ എന്താ രുചി… മഴയത്ത് നല്ല കിടിലന്‍ രുചിയില്‍ എല്ലും കപ്പേം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പോത്തിറച്ചിയുടെ നെഞ്ച് ഭാഗം – രണ്ടു കിലോ

കപ്പ – രണ്ടു കിലോ

സവാള – 5 എണ്ണം

ചെറിയുള്ളി – ഒരു കപ്പ്

തക്കാളി – 4 എണ്ണം

ഇഞ്ചി – ഒരു ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി- 3 കുടം

കറിവേപ്പില – കുറച്ച്

സര്‍വസുഗന്ധി – 3 (ആവശ്യമെങ്കില്‍)

മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ടേബിള്‍സ്പൂണ്‍

കുരുമുളകു പൊടി – ഒരു ടേബിള്‍ സ്പൂണ്‍

പെരുംജീരകം – ഒരു ടീസ്പൂണ്‍

ഉലുവ – അര ടീസ്പൂണ്‍

തേങ്ങ കഷണങ്ങളാക്കിയത് – ഒരു തേങ്ങ

കല്ലുപ്പ് – രുചിക്കു വേണ്ടി

എല്ലും കപ്പയും

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഇറച്ചിയില്‍ ചേര്‍ത്തു യോജിപ്പിച്ച് ഒരു മണിക്കൂര്‍ മാറ്റി വക്കുക.

കുക്കറിലില്‍ ഇറച്ചി വേവിക്കാന്‍ വയ്ക്കുക

ഇറച്ചി നല്ല ചൂടില്‍ വെന്ത് നീര് ഇറങ്ങിവരുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്തു കൊടുക്കുക.

അഞ്ച് സ്പൂണ്‍ കശ്മീരി മുളകു പൊടി ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് വഴറ്റിയെടുക്കണം.

ഇറച്ചി നന്നായി വെന്ത് അതിന്റെ ചാറ് വറ്റിവരുന്ന സമയത്ത് വെളിച്ചെണ്ണയില്‍ വഴറ്റിയ മുളകുപൊടി ചേര്‍ത്ത് ഇളക്കണം.

ഒരു സ്പൂണ്‍ ഗരംമസാല പൊടിയും ചേര്‍ത്തു കൊടുക്കണം.

ഒരു മണ്‍കലത്തില്‍ വെള്ളം തിളപ്പിച്ച് കല്ലുപ്പും മഞ്ഞളും ചേര്‍ത്ത് കപ്പ വേവിച്ചെടുക്കണം.

ഇറച്ചിക്കറിയുടെ ചാറ് വറ്റി നെയ്യും എണ്ണയും തെളിഞ്ഞു വരുന്ന നേരത്ത് കപ്പ മുക്കാല്‍ വേവില്‍ വെള്ളമൂറ്റി വക്കണം.

ഇറച്ചിക്കറിയിലേക്കു വെള്ളം വാര്‍ന്ന് വെന്തുടഞ്ഞ കപ്പ ചേര്‍ത്ത് തീ കെടുത്തി പത്തു മിനിറ്റ് അടച്ച് വെക്കുക.

വെന്ത കപ്പ എല്ലിറച്ചിലേക്ക് ഇളക്കി ചേര്‍ക്കുക. വിളമ്പാന്‍ നേരം മല്ലിയില അരിഞ്ഞതും അരിഞ്ഞ സവാളയും പച്ചമുളകും വിതറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News