മൂന്ന് മിനിറ്റിൽ അകത്താക്കിയത് ഒരു കിലോ എരിവുള്ള ‘ഹോട്ട് സോസ്’; എരിഞ്ഞ് നേടിയത് ലോകറെക്കോഡ്

World record

മൂന്ന് മിനിറ്റിൽ ഒരു കിലോ എരിവുള്ള ഹോട്ട് സോസ് അകത്താക്കി ഗിന്നസ് റെക്കോഡ് നേടി കനേഡിയന്‍ യുട്യൂബര്‍. തായ് ഹോട്ട് സോസ് ആയ ‘സിറാച്ച’, മുളകും വിനാഗരിയും വെളുത്തുള്ളിയും ഉപ്പും ചേർത്താണുണ്ടാക്കുന്നത് ഇതാണ് നിസാരമായി ഒരു സ്പൂൺ കൊണ്ട് മൈക്ക് ജാക്ക് സൂപ്പുപോലെ കോരിക്കുടിച്ചത്.

Also Read: ലേഡി സിങ്കത്തിന്റെ ഡ്യുപ്പ്, സോഷ്യൽ മീഡിയയിൽ വൈറലായി ​ദീപിക പദുക്കോണിനെ അനുകരിച്ച പെൺകുട്ടി

ജാക്കിന്റെ അസാമാന്യ പ്രകടനം ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കു വെച്ചിട്ടുണ്ട്. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോക്ക് അടിയിൽ വരുന്നത്.

Also Read: ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല; മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ രത്തന്‍ ടാറ്റയുടെ ഈ സഹോദരന്‍

‘പംകിന്‍ പൈ’ ആണെന്ന് കരുതിയാണ് എരിവുള്ള സോസ് താൻ കഴിച്ചതെന്ന്, എങ്ങനെ ഇത്രയും സോസ് ഒറ്റയടിക്ക് അകത്താക്കിയെന്ന് ചോദ്യത്തിന് മൈക്ക് ജാക്ക് പറയുന്നത്. വീഡിയോ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നുവെന്നാണ് ഒരു കമന്റ്. എരിവിന്റെ രാജാവെന്ന് അറിയപ്പെടുന്ന ഗോസ്റ്റ് പെപ്പറിനെ ഒന്ന് ട്രൈ ചെയ്യാനും കമന്റിൽ ആളുകൾ സജസ്റ്റ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News