സിംപിളായി വീട്ടിലുണ്ടാക്കാം ടേസ്റ്റീ മുളക് കൊണ്ടാട്ടം

സിംപിളായി വീട്ടിലുണ്ടാക്കാം ടേസ്റ്റീ മുളക് കൊണ്ടാട്ടം. കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ മുളക് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : തനി നാടന്‍ ചെമ്മീന്‍ തീയലുണ്ടെങ്കില്‍ ഊണിന് മറ്റൊന്നും വേണ്ട

ആവശ്യമുള്ള സാധനങ്ങള്‍

മുളക് – 2 കിലോ

നല്ല പുളിയുള്ള വെണ്ണ മാറ്റിയ മോര് – ഒന്നര ലിറ്റര്‍

ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്ന വിധം

മുളക് കഴുകിയെടുത്ത് വെയിലത്തിട്ട് വാട്ടിയെടുക്കുക

മോരില്‍ പാകത്തിന് ഉപ്പു ചേര്‍ത്തിളക്കിയശേഷം ഈ മുളകുകള്‍ അതിലിട്ടു വയ്ക്കുക.

ഒരു ദിവസം മുഴുവന്‍ മുളക് തൈരില്‍ ഇട്ടുവയ്ക്കുക

പിറ്റേദിവസം മുളക് മോരില്‍നിന്നെടുത്ത് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ, പായയിലോ, വലിയ പ്ലേറ്റിലോ മറ്റോ നിരത്തി വെയിലത്തു വയ്ക്കുക.

വൈകുന്നേരം മുളകിനെ വീണ്ടും അതേ മോരില്‍ ഇടുക.

Also Read : അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഞാന്‍ ! സോഷ്യല്‍മീഡിയയില്‍ വൈറലായി സൈജു കുറുപ്പിന്റെ ബാല്യകാല ചിത്രം

രാത്രിമുഴുവന്‍ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക.

മൂന്നോ നാലോ ദിവസം ഇതേ പോലെ ചെയ്യുക

അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.

നല്ല ഉണക്കായ ശേഷം ടിന്നില്‍ ആക്കി സൂക്ഷിക്കാവുന്നതാണ്.

കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News