മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം


പ്രകൃതി പലപ്പോഴും കൗതുക കാഴ്ചകൾ കാണിക്കാറുണ്ട്. ഒരു മജിഷ്യനെ പോലെ പ്രകൃതി ആകസ്മികകാഴ്ചകൾ ഒരുക്കുമ്പോൾ ആസ്വദിക്കുന്നവയും മറ്റ് ചിലത് ഭയമുണർത്തുന്നവയുമാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ കോസ്റ്റിൽ നടന്നത്. ഇവിടെ വെയില്‍ ആസ്വദിക്കാനായി വീടിന് പുറത്തേക്ക് ഇറങ്ങിയവരുടെ ദേഹത്തേക്ക് മഴ പോലെ ചിലന്തിയും വലകളും. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

also read : ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ചെറുചിലന്തികളും വലകളും മഴ പോലെ വീഴുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വായുവിലൂടെ ഒഴുകി പറക്കുകയും കെട്ടിടങ്ങളുടെ മുകളിലും ഭിത്തികളിലും ചിലന്തി വലകള്‍ കൊണ്ട് പൊതിയുകയും ചെയ്യുന്ന ഭീതിജനകമായ സാഹചര്യമാണ് കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസമുണ്ടാത്. ജനങ്ങൾ വളരെയധികം ഭയപ്പെടുന്ന അവസ്ഥയിലായി എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാൽ പുതിയ മേഖലകളിലേക്ക് കുടിയേറുന്ന സ്വഭാവമുള്ള സില്‍ക്ക് ബേബി ചിലന്തികളുടെ വലകളാണ് വ്യാപകമായി മഴ പോലെ വീണതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.ഇത്തരം ചിലന്തികൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാവുക. ഭക്ഷണത്തിന് അതി രൂക്ഷമായ ക്ഷാമം നേരിടുന്ന സമയത്താണ് സാധാരണ ഗതിയില്‍ ഇവ ദേശാടനം നടത്താറെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.

വല നെയ്ത് അതിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കാറ്റിനൊപ്പം സഞ്ചരിക്കുന്നതാണ് ഈ ചിലന്തികളുടെ കുടിയേറ്റ രീതി. സാന്‍സ്ഫ്രാന്‍സിസ്കോ, സാന്‍ ജോസ്, ഡാന്‍വില്ലേ, ഗിലോറിയിലും സമാനമായ പ്രതിഭാസം കണ്ടതായാണ് മാധ്യമ വാര്‍ത്തകള്‍.

also read : അമേരിക്കയിൽ കുട്ടികൾ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് സംശയം

ബലൂണിംഗ് എന്ന പ്രകൃതി പ്രതിഭാസത്തിൽ നിന്നാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. പാരാഗ്ലൈഡർ പോലെ വായുവിലൂടെ പറക്കാൻ ചിലന്തികൾ അവരുടെ വലകൾ ഉപയോഗിക്കും. ബലൂണിംഗ് ഉപയോഗിച്ച് ചിലന്തികൾക്ക് ഏതാനും അടി മുതൽ നൂറുകണക്കിന് മൈലുകൾ വരെ സഞ്ചരിക്കാനാകും. ചിലന്തികളും മറ്റ് ചില ചെറിയ അകശേരുക്കളും, അവ വിരിഞ്ഞതിനുശേഷം മറ്റൊരു സ്ഥലത്തേക്ക് പോകാൻ പ്രധാനമായും ബലൂണിംഗ് ഉപയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here