ചിലന്തിയുടെ കടിയേറ്റു; യുവഗായകന് ദാരുണാന്ത്യം

മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28കാരനായ ഡാര്‍ലിന്‍ മൊറൈസ് ആണ് മരിച്ചത്. ഡാര്‍ലിന്റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെയും കടിയേറ്റ് ആശുപത്രിയിലായിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെ വടക്കുകിഴക്കന്‍ നഗരമായ മിറാനോര്‍ട്ടിലെ വീട്ടിലായിരുന്നപ്പോഴാണ് ഇരുവര്‍ക്കും ചിലന്തിയുടെ കടിയേറ്റത്. തുടര്‍ന്ന് മൊറൈസിന് അസുഖം ബാധിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊറൈസിന്റെ ഭാര്യ ലിസ്‌ബോവ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കെ റെയില്‍ ജനങ്ങള്‍ക്കാവശ്യം; അതിനെ പിന്തുണയ്ക്കണമെന്ന് ഒ രാജഗോപാല്‍

ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് മൊറൈസിന് ശരീര തളര്‍ച്ച അനുഭവപ്പെട്ടു. ഒപ്പം കടിയേറ്റ ഭാഗത്തെ നിറം മാറാന്‍ തുടങ്ങിയെന്നും ലിസ്‌ബോവ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്ന് അലര്‍ജി ഉണ്ടാകുകയും ചെയ്തു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് മിറനോര്‍ട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ഡിസ്ചാര്‍ജാവുകയും ചെയ്തു.

ALSO READ: വിദേശത്തുനിന്ന് ഐ ഫോൺ വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

2024 ജനുവരിയില്‍ ഒരു ലൈവ് ഷോയുടെ ആസൂത്രണത്തിലായിരുന്നു ഡാര്‍ലിന്‍. ബ്രസീലിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശസ്തമായ സംഗീത വിഭാഗമായ ഫോര്‍റോ പാടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മൊറൈസ് 15-ാം വയസിലാണ് സംഗീത ലോകത്തേക്ക് കടന്നുവരുന്നത്. സഹോദരനും സുഹൃത്തും ഉള്‍പ്പെടുന്ന മൂന്നംഗ സംഗീത സംഘമായിരുന്നു അദ്ദേഹത്തിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News