![](https://www.kairalinewsonline.com/wp-content/uploads/2024/10/spider-woman.jpg)
സ്പൈഡർമാന് ചൈനയിൽ നിന്നും ഒരു അപരയുണ്ടായിരിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ഉയർന്നിരിക്കുന്നു. കാര്യമെന്തെന്നല്ലേ? ചൈനീസ് യുവതി ലുവോ ഡെങ്പിന്‍ ആണ് ചൈനീസ് യുവാക്കളുടെ സോഷ്യൽമീഡിയാ ചർച്ചയിൽ ഇപ്പോൾ നിറയുന്നത്. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ 43-കാരിയായ ലുവോ കൂറ്റൻ പാറക്കെട്ടുകളെയും മലനിരകളെയും നിഷ്പ്രയാസം കീഴടക്കുന്നു എന്നതു തന്നെയാണ് സോഷ്യൽ മീഡിയയിലെ ഈ ചർച്ചകൾക്ക് കാരണം. ചൈനയിലെ സിയുന്‍ മിയാവോ ആന്‍ഡ് ബുയെ കൗണ്ടിയിലെ താമസക്കാരിയായ ലുവോ ചെങ്കുത്തായ മലനിരകളില്‍ അനായാസം അള്ളിപിടിച്ച് കയറാൻ കഴിവുള്ള വ്യക്തിയാണ്. 108 മീറ്ററോളമാണ് യുവതി ഇത്തരത്തിൽ കയറിയിട്ടുള്ളത്. ഗ്ലൌസുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ അനായാസം മലനിരകൾ കയറുന്ന യുവതി ചൈനയിലെ പുരാതന മിയാവോ സംസ്‌കാരം പിന്തുടരുന്ന ഏക വനിത കൂടിയാണ്.
സൗത്ത് ചൈന മോണിങ് പോസ്റ്റാണ് യുവതിയുടെ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ലുവോ അള്ളിപ്പിടിച്ച് കയറുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മുപ്പത് നില കെട്ടിടത്തിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് യുവതിയ്ക്ക് സ്‌പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് ലഭിക്കുന്നത്. പുരാതന മിയാവോ പാരമ്പര്യമനുസരിച്ച് നഗ്നമായ കൈകള്‍ കൊണ്ടാണ് മലനിരകള്‍ കീഴടക്കുക. ചൈനയിലെ മലനിരകളില്‍ താമസിച്ചിരുന്നവരാണ് മിയാവോ ജനത. ഇവരെ ഈ മലയിടുക്കുകളിലാണ് മരിച്ച് കഴിഞ്ഞാല്‍ സംസ്‌കരിച്ചിരുന്നതും. ഇക്കൂട്ടർ താമസിച്ചിരുന്ന ഭാഗം ഇപ്പോള്‍ സെന്‍ട്രല്‍ ചൈനയായിട്ടാണ് അറിയപ്പെടുന്നത്. ലുവോ ആ തലമുറയുടെ ഭാഗമാണ്. 15ാം വയസ്സ് മുതല്‍ ലുവോയുടെ പിതാവാണ് അവർക്ക് പരിശീലനം നല്‍കിയിരുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് മരുന്നിന് ആവശ്യമായ ചെടികളും, അതുപോലെ പക്ഷി വിസര്‍ജ്യങ്ങളും ശേഖരിച്ച് ലുവോ വരുമാനം കണ്ടെത്തുന്നു. ഇവ വിലയേറിയ വളങ്ങളായി ചൈനയില്‍ പിന്നീട് ഉപയോഗിക്കും.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here