ചീര ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരുപാട് വ്യത്യസ്തമായ ചീരകൾ ഉണ്ട്. ചുവന്ന ചീര, പച്ച ചീര, പാലക് ചീര അങ്ങനെ നിരവധി. വിറ്റാമിനുകളുടെ കലവറയായ ചീരയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
ചീരയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ചീര പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരംക്ഷിക്കും. പതിവായി ചീര കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് നല്ലതാണ്. ചീര കഴിക്കുന്നത് ദഹനത്തിന് ഗുണകരമാകുന്നത്. പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസുകൂടിയാണ് ചീര, ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഗുണം ചെയ്യും.
Also read:ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം കുറയുമോ? അറിയാം
പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഇതുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here