കൈയില്‍ പശുത്തോല്‍ കൊണ്ടുണ്ടാക്കിയ ബാഗെന്ന ആരോപണം; താനും സാധാരണ സ്ത്രീയെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് ആത്മീയ പ്രഭാഷക ജയ കിഷോരി

പശുത്തോലും പരുത്തിയും കൊണ്ടുണ്ടാക്കിയ രണ്ട് ലക്ഷം രൂപയുടെ ബാഗുമായി വിമാനത്താവളത്തില്‍ എത്തിയെന്ന തരത്തില്‍ ആത്മീയ പ്രഭാഷ ജയ കിഷോരിക്ക് നേരെയുണ്ടായ വിവാദങ്ങളില്‍ അവര്‍ പ്രതികരണവുമായി രംഗത്ത്. 29കാരിയായ കിഷോരിയുടെ ബുക്ക് ടോറ്റ് ബാഗിന്റെ പേരില്‍ അവരുടെ ഫോളോവേഴ്‌സും വിമര്‍ശകരും ചോദ്യം ചെയ്തിരുന്നു.

ALSO READ:   നീലേശ്വരം വെടിക്കെട്ട് അപകടം- 101 പേർ ചികിൽസയിൽ, 7 പേർക്ക് വെൻ്റിലേറ്റർ ചികിൽസ, ഒരാളുടെ നില അതീവ ഗുരുതരം; മന്ത്രി കെ രാജൻ

താനും സാധാരണ പെണ്‍കുട്ടിയാണ്. സാധാരണ ജീവിതമാണ് നയിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. യുവാക്കളോട് താന്‍ നിരന്തരം പറയുന്നതും അതാണ് കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കി എല്ലാ ആഗ്രഹങ്ങളും നേടിയെടുത്ത് നന്നായി ജീവിക്കുക എന്നുമാണ് ജയ കിഷോരിയുടെ പ്രതികരണം. തന്റെ കസ്റ്റമൈസിഡ് ബാഗ് ലെതര്‍ കൊണ്ടു നിര്‍മിച്ചതല്ലെന്ന വാദവും ജയ കിഷോരി പറയുന്നു.

നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങള്‍ക്ക് ചെയ്ത തരുന്നതാണ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള ബാഗുകള്‍. അതുകൊണ്ടാണ് ബാഗില്‍ എന്റെ പേരും എഴുതിയിരിക്കുന്നത്. ലെതര്‍ കൊണ്ടുണ്ടാക്കിയ ബാഗ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇനി ഒരിക്കലും ഉപയോഗിക്കുകയുമില്ല.

ALSO READ:  ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

ഭൗതീക സുഖങ്ങളില്‍ മുഴുകരുതെന്ന പറയുന്ന പ്രഭാഷകയുടെ വിശ്വാസ്യതയെ വരെ പലരും ചോദ്യം ചെയ്തിരുന്നു. ഭഗവാന്‍ കൃഷ്ണന്റെ ഭക്തയാണെന്ന് സ്വയം പറയുന്ന ജയ് കിഷോരി താനൊരു സന്യാസിനിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ മാത്രം 12.3 മില്യണ്‍ ഫോളോവേഴ്‌സാണ് ജയ കിഷോരിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News